കൊല്ലങ്കോട്: കൊല്ലങ്കോട് ബസ്സ്റ്റാന്‍ഡ് റോഡിന്‍െറ ശോച്യാവസ്ഥ മൂലം ബസുകള്‍ കയറാതായിട്ട് രണ്ടുമാസം തികയുന്നു. സ്റ്റാന്‍ഡിപ്പോള്‍ തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമാണ്. ബസ് സ്റ്റാന്‍ഡിലേക്കുള്ള റോഡിന്‍െറ ശോച്യാവസ്ഥയാണ് ബസുകള്‍ കയറാതെയുള്ള സമരത്തിനിടയാക്കിയത്. പഞ്ചായത്ത് ഇടപെട്ട് താല്‍ക്കാലികമായി പാറപ്പൊടി ഇട്ടെങ്കിലും കുഴികള്‍ വലിയ ഗര്‍ത്തങ്ങളായതിനാല്‍ ഓട്ടോറിക്ഷകളും സ്റ്റാന്‍ഡിനകത്തേക്ക് വരാതായി. ബസ് സ്റ്റാന്‍ഡ് റോഡ് തകര്‍ച്ച ശാശ്വതമായി പരിഹരിക്കണമെങ്കില്‍ ചുരുങ്ങിയത് 25 ലക്ഷം രൂപയെങ്കിലും വേണമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ശാലിനി പറയുന്നു. ചതുപ്പ് നിലമായിരുന്ന പ്രദേശമായതിനാലാണ് ടാറിങ്ങും കോണ്‍ക്രീറ്റും നടത്തിയ റോഡ് വീണ്ടും തകരാന്‍ കാരണം. ഇതിന് ശാശ്വത പരിഹാരം കണ്ടത്തെണമെങ്കില്‍ ആഴത്തില്‍ മണ്ണെടുത്ത് കോണ്‍ക്രീറ്റ് നടത്തേണ്ടതുണ്ട്. ഇതിന് എം.എല്‍.എ, എം.പി തലത്തിലുള്ള ഫണ്ടുകള്‍ക്കായി പഞ്ചായത്ത് ശ്രമം ആരംഭിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. സ്റ്റാന്‍ഡിനകത്ത് ബസുകള്‍ കയറാതായതോടെ ബസ് സ്റ്റാന്‍ഡ് കോംപ്ളക്സിലെ 12 ഷോപ്പുകള്‍ അടഞ്ഞുകിടക്കുകയാണ്. ജനസഞ്ചാരം ഇല്ലാത്തതിനാല്‍ കടകള്‍ തുറക്കാറില്ല. ബസുകള്‍ വരാതായ ദിവസങ്ങളിലെ വാടക ഒഴിവാക്കിത്തരണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.