കൊല്ലങ്കോട്: എലവഞ്ചേരിയില്‍ വീണ്ടും പച്ചക്കറി കെട്ടിക്കിടക്കുന്നു. കര്‍ഷകര്‍ മന്ത്രിക്ക് നിവേദനം നല്‍കി. വി.എഫ്.പി.സി.കെയുടെ കീഴിലുള്ള സ്വാശ്രയ പച്ചക്കറി വിപണനകേന്ദ്രത്തിലാണ് പച്ചക്കറികള്‍ കെട്ടിക്കിടക്കുന്നത്. പാവലും പടവലവും അഞ്ച് ടണ്‍ വീതവും വള്ളിപയര്‍ 250 കിലോവുമാണ് വില്‍പനയാകാതെ കെട്ടിക്കിടക്കുന്നത്. ഹോര്‍ട്ടി കോര്‍പ്പ് പച്ചക്കറി വാങ്ങാത്തതിനാലാണ് കര്‍ഷകര്‍ വെട്ടിലായത്. സാധാരണ ദിനം പ്രതി 10-15 ടണ്‍ പച്ചക്കറിയാണ് പനങ്ങാട്ടിരിയിലെ സമിതിയില്‍ എത്തിയിരുന്നത്. എന്നാല്‍, കഴിഞ്ഞ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും അത് 30 ടണ്ണിന് മുകളിലായി. തൃശൂര്‍ ഉള്‍പ്പെടെ സംസ്ഥാനത്തിന്‍െറ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള വ്യാപാരികള്‍ പച്ചക്കറി വാങ്ങുവാനത്തെിയിട്ടും പത്ത് ടണ്ണിലധികം പച്ചക്കറികള്‍ കെട്ടിക്കിടക്കുകയാണ്. ഇത് കാണിച്ചാണ് എലവഞ്ചേരിയിലെ കര്‍ഷകര്‍ മന്ത്രി വി.എസ്. സുനില്‍ കുമാറിന് പരാതി നല്‍കി. നെന്മാറയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കാനത്തെിയതായിരുന്നു മന്ത്രി. രണ്ടാഴ്ച മുമ്പാണ് ഹോര്‍ട്ടി കോര്‍പ്പ് എലവഞ്ചേരിയില്‍നിന്ന് പച്ചക്കറി ശേഖരിക്കാന്‍ തുടങ്ങിയത്. എന്നാല്‍, ശേഖരണം വീണ്ടും നിന്നതോടെയാണ് കര്‍ഷകര്‍ ദുരിതത്തിലായത്. കെട്ടിക്കിടക്കുന്ന പച്ചക്കറികള്‍ ഉടന്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടാണ് നിവേദനം സമര്‍പ്പിച്ചത്. കര്‍ഷകരുടെ പരാതിയില്‍ പരിഹാരമുണ്ടാക്കുമെന്ന് മന്ത്രി ഉറപ്പ് പറഞ്ഞതായി പനങ്ങാട്ടിരി സ്വാശ്രയ പച്ചക്കറി സമിതിയിലെ കര്‍ഷകര്‍ പറഞ്ഞു. പി.വി. പ്രസാദ്, കെ.എം. ശിവദാസ്, വി. ബലരാമന്‍, പി.കെ. ബാലന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കൃഷിമന്ത്രി സുനില്‍കുമാറിന് നിവേദനം നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.