മൂന്ന് നഗരസഭകളില്‍ കൊതുക് നശീകരണത്തിന് പദ്ധതി

പാലക്കാട്: മൂന്ന് നഗരസഭകളില്‍ കൊതുകുകളുടെ പ്രജനന നിയന്ത്രണത്തിന് പദ്ധതി. പാലക്കാട്, ഷൊര്‍ണൂര്‍, ഒറ്റപ്പാലം എന്നിവിടങ്ങളിലാണ് ആരോഗ്യവകുപ്പും നഗരസഭയും ചേര്‍ന്ന് തീവ്രയത്ന പദ്ധതി നടപ്പാക്കുന്നത്. ദേശീയ ആരോഗ്യ മിഷന്‍ ഇതിനായി നഗരസഭകള്‍ക്ക് 2.5 ലക്ഷം രൂപ വീതം അനുവദിച്ചു. സെപ്റ്റംബറില്‍ പദ്ധതി നടപ്പാക്കും. ഇതിനു മുന്നോടിയായി പരിശീലന പരിപാടിക്ക് തുടക്കമായി. കൊതുകുജന്യരോഗങ്ങളുടെ നിര്‍മാര്‍ജനമാണ് ലക്ഷ്യം. കൊതുകുകള്‍ പെറ്റുപെരുകാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഉറവിട നശീകരണം, ബോധവത്കരണം എന്നിവ ലക്ഷ്യമിട്ട് വീടുകള്‍ തോറും കാമ്പയിന്‍ നടത്തും. ഒരു വാര്‍ഡില്‍ നാല് എന്ന തോതില്‍ വോളന്‍റിയര്‍മാരെ ഇതിനായി നിയോഗിക്കും. പനിബാധിത മേഖലയില്‍ കൊതുകിനെതിരെ ഫോഗിങ് നടത്തും. തെരഞ്ഞെടുത്ത മേഖലയില്‍ സ്പ്രേയിങ് നടത്തും. കൊതുകിന്‍െറ മുട്ട, ലാര്‍വ എന്നിവ ഭക്ഷണമാക്കുന്ന ഗപ്പി, കാമ്പൂസിയ മത്സ്യകുഞ്ഞുങ്ങളെ വെള്ളക്കെട്ടുകളിലേക്ക് വിടും. കൊതുകിന്‍െറ ലാര്‍വകളെ നശിപ്പിക്കാന്‍ ബാസിലസ് തുറിഞ്ചിയന്‍സിസ് എന്ന ബാക്ടീരിയയെ ഉപയോഗിച്ചുള്ള ജൈവനിയന്ത്രണവും പ്രയോഗിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കൊതുകു ജന്യരോഗങ്ങള്‍ക്കെതിരെ സൈ്ളഡ്ഷോ ഉപയോഗിച്ചുള്ള പ്രചാരണവും നടത്തും. ഗ്രാമപഞ്ചായത്തുകളെ അപേക്ഷിച്ച് ആരോഗ്യ നിരീക്ഷണവും ശുചിത്വ സംവിധാനവും കുറവായതാണ് നഗരസഭകള്‍ കേന്ദ്രീകരിച്ച് പ്രത്യേക പദ്ധതി നടപ്പാക്കാന്‍ കാരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.