വളാഞ്ചേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വളാഞ്ചേരി യൂനിറ്റിന്‍െറ നേതൃത്വത്തില്‍ വ്യാഴാഴ്ച നടത്തിയ സമൂഹ വിവാഹത്തില്‍ ഏഴ് യുവതികള്‍ മംഗല്യവതികളായി. കുളമംഗലം നധാസ് ഓഡിറ്റോറിയത്തില്‍ നടന്ന സമൂഹ വിവാഹം പ്രഫ. കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍, കാലടി പടിഞ്ഞാറേടത്ത് മനയ്ക്കല്‍ ശങ്കരനുണ്ണി നമ്പൂതിരിപ്പാട്, മുനീര്‍ ഹുദവി വിളയില്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു. വളാഞ്ചേരി നഗരസഭ, ഇരിമ്പിളിയം, എടയൂര്‍, മാറാക്കര, കുറ്റിപ്പുറം, ആതവനാട്, മൂര്‍ക്കനാട് എന്നീ ഗ്രാമപഞ്ചായത്തുകളില്‍നിന്നും പാലക്കാട് ജില്ലയിലെ പരുതൂര്‍, തിരുവേഗപ്പുറ എന്നീ ഗ്രാമപഞ്ചായത്തുകളില്‍ നിന്നുമായി തെരഞ്ഞെടുക്കപ്പെട്ട ഏഴ് പെണ്‍കുട്ടികളുടെ വിവാഹമാണ് നടന്നത്. വധുവിന് അഞ്ച് പവന്‍ സ്വര്‍ണാഭരണവും വധൂവരന്മാര്‍ക്ക് വിവാഹ വസ്ത്രങ്ങളും നല്‍കി. ചടങ്ങിനത്തെിയ അയ്യായിരത്തോളം പേര്‍ക്ക് വിവാഹ സദ്യയും വിളമ്പി. വിവാഹത്തിന് അപേക്ഷ ലഭിച്ചതില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 14 യുവതികള്‍ക്ക് സാമ്പത്തിക സഹായം പിന്നീട് നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി വളാഞ്ചേരി യൂനിറ്റ് പ്രസിഡന്‍റ് ടി.എം. പത്മകുമാര്‍ അധ്യക്ഷത വഹിച്ചു. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, വളാഞ്ചേരി നഗരസഭ ചെയര്‍പേഴ്സന്‍ എം. ഷാഹിന ടീച്ചര്‍, വൈസ് ചെയര്‍മാന്‍ കെ.വി. ഉണ്ണികൃഷ്ണന്‍, സി.എച്ച്. അബൂയൂസുഫ് ഗുരുക്കള്‍, പറശ്ശേരി അസൈനാര്‍, സുരേഷ് പാറത്തൊടി, അഷറഫ് അമ്പലത്തിങ്ങല്‍, ടി.പി. മൊയ്തീന്‍കുട്ടി, വി.പി.എം. സാലിഹ്, പി. ഷാഹിദലി, സൈഫുദ്ദീന്‍ പാടത്ത്, കെ.പി. യൂനുസ്, പി. സെയ്താലിക്കുട്ടി ഹാജി എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി കെ. മുഹമ്മദ് അലി സ്വാഗതവും ട്രഷറര്‍ ടി. ജയകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.