നാഴിയും ഇടങ്ങഴിയും അലങ്കാര കാഴ്ചകളായി തിരിച്ചത്തെുന്നു

ഒറ്റപ്പാലം: ഇടക്കാലത്തു പടിപ്പുറത്തായ കാര്‍ഷിക തനിമയുടെ പരമ്പരാഗത അളവ് പാത്രങ്ങള്‍ അലങ്കാരക്കാഴ്ചകളായി മടങ്ങിയത്തെുന്നു. നെല്ലും അരിയും മറ്റു ധാന്യങ്ങളും അളക്കുന്നതിന് ഉപയോഗിച്ചിരുന്ന ‘നാഴിയും’ ‘ഇടങ്ങഴിയും’ ‘പറ’യുമാണ് സന്ദര്‍ശന മുറികളിലെ അലങ്കാര കാഴ്ചകളാകുന്നത്. പിച്ചള കെട്ടിയും ചിത്രപ്പണി ചെയ്തും ആകര്‍ഷകമാക്കിയ ഇവക്ക് കാഴ്ചക്കപ്പുറം ഉപയോഗമില്ളെന്നായി. അളവ് തൂക്കങ്ങള്‍ ലിറ്ററിലേക്കും കിലോഗ്രാമിലേക്കും മാറിയതാണ് പരമ്പരാഗത അളവ് ഉപകരണങ്ങളെ ഉപയോഗശൂന്യമാക്കിയത്. ആചാര തനിമയാര്‍ന്ന ചടങ്ങുകള്‍ക്കായി ചുരുക്കം കുടുംബങ്ങള്‍ മാത്രമാണ് ഇവ കൈയൊഴിയാതെ കാത്തത്. കൈവശമില്ലാത്തവര്‍ ആവശ്യങ്ങള്‍ക്ക് ഇവരെ സമീപിക്കുകയായിരുന്നു. കാര്‍ഷിക മേഖല തളര്‍ന്നിട്ടും ‘പറ’ നിര്‍മാണം പാലപ്പുറത്ത് സജീവമായി തുടരുന്നതിന് പിന്നില്‍ പുതിയ കാലത്തെ ഭ്രമമാണ്. പെരുംകുളം വീട്ടില്‍ ഉണ്ണികൃഷ്ണനും കുടുംബവും നിര്‍മിക്കുന്ന നാഴി, ഇടങ്ങഴികള്‍ക്കും പറക്കെന്ന പോലത്തെന്നെ ആവശ്യക്കാരുണ്ട്. കരിമ്പനത്തടിയിലും പ്ളാവിന്‍െറ കാതലിലും നിര്‍മിച്ച് അലങ്കാര കാഴ്ചകളാക്കുന്ന ഇവക്ക് വലിയ വിലയും നല്‍കേണ്ടി വരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.