തെരുവുനായ ശല്യം: സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെട്ട് ജനങ്ങള്‍

കുഴല്‍മന്ദം: തെരുവുനായ ശല്യം രൂക്ഷമായതോടെ സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെട്ട് ജനങ്ങള്‍. അതിരാവിലേയും രാത്രിയും തനിയെ സഞ്ചരിക്കാന്‍ ജനങ്ങള്‍ ഭയപ്പെടുകയാണ്. മാലിന്യം നിക്ഷേപിക്കുന്നിടത്തും ഇറച്ചി അവശിഷ്ടം തള്ളുന്ന സ്ഥലത്തും കൂട്ടമായി തമ്പടിക്കുന്ന നായകള്‍ അതുവഴി പോകുന്നവരെ ആക്രമിക്കുന്നത് പതിവാണ്. പകല്‍ സമയത്തും എപ്പോള്‍ വേണമെങ്കിലും നായകളുടെ കടി കിട്ടുമെന്ന അവസ്ഥയാണുള്ളത്. സ്കൂളിലും മദ്റസകളിലും പോകുന്ന കുട്ടികളെ നായകള്‍ ഓടിച്ചുകടിക്കുന്ന സംഭവങ്ങളുണ്ട്. ഞായറാഴ്ച പൂളക്കാട് നാലു കുട്ടികളടക്കം എട്ട് പേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. കൂട്ടത്തില്‍ ഒരെണ്ണം ശബ്ദമുണ്ടാക്കിയാല്‍ ബാക്കി കൂട്ടമായി എത്തുന്ന അവസ്ഥയാണുള്ളത്. രാത്രിസമയങ്ങളില്‍ ചെറിയ വാഹനങ്ങള്‍ക്കും ഇവ ഭീഷണിയാണ്. നായ കുറുകെ ചാടിയതുമൂലം ബൈക്ക് യാത്രികരുടെ മരണം വരെ സംഭവിച്ചിട്ടുണ്ട്. ഇത്തരം അപകടങ്ങളില്‍ പരിക്കേറ്റവര്‍ നിരവധിയാണ്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ മാത്രം ജില്ലയില്‍ നിരവധി കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മൃഗസംരക്ഷണ വകുപ്പും ചേര്‍ന്നാണ് തെരുവുനായകളെ പിടികൂടി വന്ധ്യംകരിക്കേണ്ടത്. ഇതിന്‍െറ നടപടികള്‍ ശ്വാന സൗഹൃദ പാലക്കാട് എന്ന പേരില്‍ ജില്ലയില്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും മുഴുവന്‍ പഞ്ചായത്തുകളിലും ഇത് നടപ്പാക്കാന്‍ വര്‍ഷങ്ങളെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.