നീളിപ്പാറ വഴി നികുതിവെട്ടിച്ച് ചരക്കുകടത്ത് വ്യാപകം

ഗോവിന്ദാപുരം: നീളിപ്പാറ വഴി നികുതിവെട്ടിച്ച് ചരക്കുകടത്ത് വ്യാപകമാകുന്നു. തമിഴ്നാട്ടില്‍നിന്ന് കേരളത്തിലേക്ക് നീളിപ്പാറയിലെ സ്വകാര്യ തോട്ടങ്ങളിലൂടെയാണ് കോഴിയും പലചരക്കു സാധനങ്ങളും വ്യാപകമായി കടത്തുന്നത്. കിഴവന്‍പുതൂരില്‍നിന്ന് നീളിപ്പാറയിലേക്കുള്ള റോഡിനിടയില്‍ സ്വകാര്യ വ്യക്തികളുടെ തോട്ടങ്ങളിലൂടെ റോഡുകള്‍ നിര്‍മിച്ചിട്ടുണ്ട്. സ്വകാര്യ തോട്ടങ്ങളിലൂടെ പോകുന്ന വാഹനങ്ങള്‍ ചെമ്മണാമ്പതി ചെക്പോസ്റ്റ് കഴിഞ്ഞുള്ള ഭാഗമത്തെുമ്പോഴാണ് റോഡില്‍ പ്രവേശിക്കുന്നത്. ഇത്തരത്തില്‍ നികുതിവെട്ടിച്ച് പോകുന്ന വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കാന്‍ അധികൃതര്‍ തയാറാകുന്നുമില്ല. ഊടുവഴി അടച്ചിട്ടുകൊണ്ട് പരിശോധന നടത്തണമെന്ന് ഇന്‍റലിജന്‍സ് ശിപാര്‍ശ ചെയ്തിട്ടും നടപടിയുണ്ടായിട്ടില്ല. ഗോവിന്ദാപുരത്ത് വില്‍പന നികുതി ചെക്പോസ്റ്റിനു സമീപത്ത് കൊല്ലങ്കോട് പൊലീസിന്‍െറ സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും നികുതി വെട്ടിച്ച് ചെക്പോസ്റ്റിന് മുന്നിലൂടെ കടക്കുന്ന വാഹനങ്ങളെ പിടികൂടാന്‍ അധികൃതര്‍ക്ക് സാധിക്കുന്നില്ളെന്ന് നാട്ടുകാര്‍ അരോപിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.