പത്തിരിപ്പാല: മങ്കര കാളികാവില്‍ ഭാരതപ്പുഴയില്‍ കോഴിമാലിന്യം ഉപേക്ഷിക്കുന്നത് പതിവായതോടെ ക്ഷേത്രത്തിലത്തെുന്നവരും പുഴയില്‍ കുളിക്കാനത്തെുന്നവരും ദുരിതത്തിലായി. ലോഡ് കണക്കിന് കോഴി മാലിന്യങ്ങളാണ് ഇരുട്ടിന്‍െറ മറവില്‍ പുഴയില്‍ ഉപേക്ഷിച്ചിട്ടുള്ളത്. വാഹനങ്ങളിലത്തെിക്കുന്ന കോഴി മാലിന്യം കാളികാവ് പുഴപ്പാലത്തില്‍ നിന്നും താഴേക്ക് തള്ളുകയാണ് ചെയ്യുന്നത്. ഉപേക്ഷിക്കപ്പെട്ട മാലിന്യം വെള്ളത്തില്‍ കലര്‍ന്നതോടെ കുളിക്കടവിലെ വെള്ളം മലിനമായി ദുര്‍ഗന്ധം വമിക്കുന്ന ു. ചാക്കില്‍ കെട്ടിയാണ് മാലിന്യം തള്ളുന്നത്. പുഴയിലെ പുല്‍ക്കാടുകളിലും പുഴയോരത്തും മാലിന്യം ചിതറി കിടക്കുന്നുണ്ട്. കാളികാവ് ക്ഷേത്രത്തിലത്തെുന്നവര്‍ക്ക് മൂക്ക് പൊത്താതെ ഇതുവഴി നടക്കാനാവില്ല. ക്ഷേത്രത്തിന് 50 മീറ്റര്‍ അകലെയാണ് പുഴ. വെള്ളത്തിന് ക്ഷേത്രത്തിലെ ജീവനക്കാരും ഭക്തരും പുഴയെയാണ് ആശ്രയിക്കുന്നത്. നൂറുകണക്കിനാളുകള്‍ പുഴയില്‍ കുളിക്കാനും അലക്കാനുമായത്തൊറുണ്ട്. ദുര്‍ഗന്ധം മൂലംപലരും മടങ്ങി പോകാറാണുള്ളത്. ക്ഷേത്രത്തിന് സമീപത്ത് കുടിവെള്ളത്തിനായുള്ള കിണറുമുണ്ട്. മാലിന്യം കിണറിലേക്ക് കൂടി പടരാന്‍ സാധ്യതയേറെയാണ്. പൊലീസും ബന്ധപ്പെട്ട പഞ്ചായത്തും അടിയന്തര നടപടി സ്വീകരിച്ചില്ളെങ്കില്‍ ഭാരതപ്പുഴ കോഴിമാലിന്യകേന്ദ്രമാകാനാണ് സാധ്യത. ഇതിനെതിരെ നടപടി വേണമെന്ന് ക്ഷേത്ര ഭാരവാഹികളും അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.