‘റെയില്‍ ഹൂണ്‍സി’ന്‍െറ പേരില്‍ പെയിന്‍റിങ് വീണ്ടും

ഷൊര്‍ണൂര്‍: സ്പ്രേ പെയിന്‍റിങ് നടത്തി ട്രെയിന്‍ ബോഗികള്‍ വികൃതമാക്കുന്ന സംഘത്തെ പിടികൂടാന്‍ കേരളത്തിലും തമിഴ്നാട്ടിലും അന്വേഷണം ഊര്‍ജിതമാക്കവെ വീണ്ടും സ്പ്രേ പെയിന്‍റിങ്. 13351 ധന്‍ബാദ്-ആലപ്പി എക്സ്പ്രസിലാണ് രണ്ട് ബോഗികളിലായി ആറ് പെയിന്‍റിങുകള്‍ കണ്ടത്തെിയത്. ഒരു ജനറല്‍ കോച്ചിന്‍െറയും ഒരു സ്ളീപ്പര്‍ കോച്ചിന്‍െറയും പുറത്താണ് മൂന്ന് വീതം പെയിന്‍റിങ്. വെള്ളിയാഴ്ച ഉച്ച തിരിഞ്ഞ് ഒന്നേമുക്കാലോടെ ഷൊര്‍ണൂരിലത്തെിയപ്പോഴാണ് ഇത് ശ്രദ്ധയില്‍പ്പെട്ടത്. റെയില്‍വേ പൊലീസ് സംഘം ട്രെയിന്‍ പരിശോധിച്ചു. ഝാര്‍ഖണ്ഡിലെ ധന്‍ബാദില്‍നിന്ന് ട്രെയിന്‍ പുറപ്പെടുമ്പോള്‍ തന്നെ പെയിന്‍റിങ് ഉണ്ടായിരുന്നതായാണ് പ്രാഥമിക നിഗമനം. ട്രെയിന്‍ താമസം കൂടാതെ 2.10ന് യാത്ര തുടര്‍ന്നു. കഴിഞ്ഞ ദിവസം ഷൊര്‍ണൂര്‍ സ്റ്റേഷനിലെ യാര്‍ഡില്‍ നിര്‍ത്തിയിട്ട ആക്സിഡന്‍റ് റിലീഫ് വാനിന്‍െറ മൂന്ന് ബോഗികളില്‍ ‘റെയില്‍ ഹൂണ്‍സ്’ എന്ന സംഘടനയുടെ പേരില്‍ പെയിന്‍റിങ് കണ്ടത്തെിയിരുന്നു. പൊതുമുതല്‍ നശിപ്പിക്കുന്നത് ശീലമാക്കിയ അന്താരാഷ്ട്ര സംഘടനയാണിത്. ഷൊര്‍ണൂരിലെ സംഭവം അന്വേഷിക്കുന്നതിനിടെ തമിഴ്നാട്ടിലെ തൃശിനാപ്പിള്ളിയിലും സമാന പെയിന്‍റിങ് കണ്ടത്തെിയത് ദുരൂഹത വര്‍ധിപ്പിച്ചിരുന്നു. സംഭവം ആസൂത്രിതമായി ഒന്നിലധികം പേര്‍ ചേര്‍ന്ന് ചെയ്യുന്നതിലേക്കാണ് അധികൃതര്‍ വിരല്‍ ചൂണ്ടുന്നത്. എഫ്.എല്‍.എം.എസ്.ടി, ബി.ആര്‍.ഐ.കെ.എസ്, എ.എ.ആര്‍.ടി.ഐ, എസ്.എ.എന്‍.ഐ.ജി.ആര്‍.ഐ, എച്ച്.ഒ.എം.ഇ.ആര്‍ എന്നീ ഇംഗ്ളീഷ് അക്ഷരങ്ങളാണ് വിവിധ നിറങ്ങളില്‍ കലാപരമായി വരച്ചിട്ടുള്ളത്. ‘റെയില്‍ ഹൂണ്‍സ്’ ആണോ സംഭവത്തിന് പിന്നിലെന്നതിന് വ്യക്തമായ സൂചന ഇതുവരെ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. വിദേശ നിര്‍മിത പെയിന്‍റുകളാണ് ഉപയോഗിച്ചതെന്നാണ് തമിഴ്നാട് പൊലീസിന്‍െറ നിഗമനം. വെള്ളിയാഴ്ചയും തമിഴ്നാട് പൊലീസ് ഷൊര്‍ണൂരിലത്തെി വിവരങ്ങള്‍ ശേഖരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.