മൂച്ചിത്തറ ക്വാറി പരിസരത്ത് സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം

പുലാപ്പറ്റ: മൂച്ചിത്തറ കരിങ്കല്ല് ക്വാറിക്കടുത്ത് മദ്യപാനികളും ചീട്ടുകളി സംഘങ്ങളും തമ്പടിക്കുന്നത് നാട്ടുകാര്‍ക്ക് വിനയാകുന്നു. വില്ളേജ് ഓഫിസ് പരിസരത്താണ് സ്വകാര്യവ്യക്തിയുടെ അധീനതയിലുള്ള നിലവില്‍ ഉപയോഗിക്കാത്ത ക്വാറിയുള്ളത്. ഈ ക്വാറിക്ക് അരികിലൂടെയാണ് കോളനിയില്‍ താമസിക്കുന്ന അമ്പതില്‍പരം കുടുംബങ്ങള്‍ സഞ്ചരിക്കുന്നത്. പൊതുവഴിയിലെ മദ്യപാനികളുടെ ശല്യം കാരണം പകല്‍ സമയത്തുപോലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇതുവഴി നടക്കാന്‍ പറ്റാത്ത സാഹചര്യമുണ്ട്. സാമൂഹിക വിരുദ്ധര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.