മുണ്ടൂര്‍: മേഖലയില്‍ വരമ്പ് കൃഷിക്ക് പ്രിയമേറുന്നു. വരമ്പുകളില്‍ പ്രത്യേക കൃഷി ഇറക്കുന്ന രീതിയാണ് മുണ്ടൂരിലും പരിസരങ്ങളിലുമുള്ള കര്‍ഷകര്‍ അവലംബിക്കുന്നത്. പൊരിയാനി, കയറംക്കോട്, വടക്കുപ്പുറം, മോഴനി, ഒടുവങ്ങാട് എന്നീ സ്ഥലങ്ങളിലാണ് പാടവരമ്പുകളില്‍ ദീഘകാല വിളകളും ഹ്രസ്വകാല വിളകളും ഒരുപോലെ കൃഷി ചെയ്യുന്നത്. ഫലഭൂയിഷ്ഠമായ നിലങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താനുള്ള കര്‍ഷകരുടെ താല്‍പര്യമാണ് ഇത്തരം കൃഷിരീതികള്‍ നിലനിര്‍ത്തുന്നത്. നെല്ലും മറ്റ് ഭക്ഷ്യവിളകളും കൃഷി ചെയ്യുന്ന പാടവരമ്പുകളില്‍ ദീര്‍ഘകാല വിളകളായ തെങ്ങും കമുകുമാണ് കൃഷി ചെയ്തിരുന്നത്. ഇത്തരം രീതി ഇപ്പോഴും നിലനിര്‍ത്തുന്നവരുണ്ട്. എന്നാല്‍, ഭൂരിഭാഗം പ്രദേശങ്ങളിലും ചുരുങ്ങിയ കാലയളവില്‍ വിളവെടുക്കാവുന്ന പച്ചക്കറി ഇനങ്ങള്‍ക്കാണ് വരമ്പുകൃഷിയില്‍ മുന്‍തൂക്കം നല്‍കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.