കൂറ്റനാട്: നാടുമുഴുവന്‍ തിങ്കളാഴ്ച സ്വാതന്ത്ര്യ ദിനാഘോഷത്തിലമരുമ്പോള്‍ ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലെ നിയമപാലകര്‍ സ്വാതന്ത്ര്യം കാത്തിരിക്കുകയാവും. ഏതുനിമിഷവും മുന്നില്‍വന്നുപെടാവുന്ന വിഷം ചീറ്റുന്ന ഇഴജന്തുക്കളില്‍നിന്നുള്ള മോചനമാണ് ഇവര്‍ ആഗ്രഹിക്കുന്നത്. തൃത്താല മണ്ഡലത്തിലെ എട്ടു ഗ്രാമപഞ്ചായത്തുകളെ പകുത്തുഭരിക്കുന്ന തൃത്താല, ചാലിശ്ശേരി പൊലീസ് സ്റ്റേഷനുകളിലെ നിയമപാലകരാണ് കുറേ വര്‍ഷമായി ഇഴജന്തുക്കളുടെ ഭീതിയില്‍ കഴിഞ്ഞുകൂടുന്നത്. പിടിച്ചെടുക്കുന്ന കസ്റ്റഡി വാഹനങ്ങള്‍ സൂക്ഷിക്കുന്നതിനാല്‍ സ്റ്റേഷനില്‍ സ്ഥലമില്ലാത്തതാണ് ഇവരുടെ പരാതി. ഉള്ള സ്ഥലത്ത് കസ്റ്റഡിവാഹനങ്ങളും മണല്‍കൂമ്പാരവുമായതോടെ സ്റ്റേഷന്‍ പരിസരം കാടുമൂടി കിടക്കുകയാണ്. സ്റ്റേഷന്‍ കവാടം മുതല്‍ കാല്‍നടയായി സഞ്ചരിക്കണമെങ്കില്‍ ജീവന്‍ പണയംവെക്കണം. രാത്രി ഡ്യൂട്ടിക്കാരുടെ കാര്യമാണ് ഏറെ കഷ്ടം. ഇതിന് പുറമെയാണ് തെരുവുനായ്ക്കളുടെ ശല്യം. തൃത്താലയില്‍ എസ്.ഐ ക്വാര്‍ട്ടേഴ്സിന് മുന്നില്‍ നീക്കങ്ങള്‍ അറിയാന്‍ മണല്‍മാഫിയ താവളമാക്കാനും ഈ സാഹചര്യം മുതലെടുക്കുന്നുണ്ട്. സുരക്ഷിതമില്ലാത്ത കിണറില്‍ ചപ്പുചവറുകള്‍ ചീഞ്ഞുനാറിയതോടെ ശുചിത്വമില്ലാത്ത കുടിവെള്ളമാണ് ഉപയോഗിക്കുന്നത്. കുളിക്കുമ്പോള്‍തന്നെ ശരീരത്തില്‍ ചൊറിച്ചിലെടുക്കുന്നതായി പൊലീസുകാര്‍ പറയുന്നു. തൃത്താല സ്റ്റേഷനിലെ കെട്ടിടചോര്‍ച്ചക്ക് ഇതുവരെ പരിഹാരമായിട്ടില്ല. കെട്ടിടസൗകര്യത്തിനായി നീക്കം നടക്കുന്നുണ്ടങ്കിലും യാഥാര്‍ഥ്യമായിട്ടില്ല. ചാലിശ്ശേരിയില്‍ പഴയകെട്ടിടം പൊളിച്ചുനീക്കാത്തതിനാല്‍ ഇതും കാടുമൂടിയിട്ടുണ്ട്. പാതി തകര്‍ന്ന കെട്ടിടത്തിന് സമീപത്തുതന്നെയാണ് പുതിയ കെട്ടിടം. 3.90 ഏക്കര്‍ സ്ഥലമുണ്ടെങ്കിലും വാഹനങ്ങള്‍ നിറഞ്ഞതോടെ കാലുകുത്താന്‍ ഇടമില്ലാതായി. പൊലീസുകാരുടെ ക്വാര്‍ട്ടേഴ്സിനുചുറ്റും അഴുക്കുജലം കെട്ടിനില്‍ക്കുന്നുമുണ്ട്. സ്വാതന്ത്ര്യദിനത്തിലെങ്കിലും സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഉചിതമായ നടപടി ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് പൊലീസുകാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.