157 സഹകരണ ചന്തകള്‍ തുടങ്ങും

പാലക്കാട്: ഉത്സവക്കാലത്തോടനുബന്ധിച്ച് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കണ്‍സ്യൂമര്‍ഫെഡ് സഹകരണ സംഘങ്ങള്‍ മുഖേന ജില്ലയില്‍ 157 ഓണം-ബലിപെരുന്നാള്‍ ചന്തകള്‍ ഉടന്‍ തുടങ്ങും. ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളോടനുബന്ധിച്ച് 150ഉം പാലക്കാട് ജില്ലാ സഹകരണ ബാങ്ക് പരിസരത്ത് ഒരു ജില്ലാതല ചന്തയും താലൂക്ക് തലത്തില്‍ ഓരോന്നുമായാണ് ചന്തകള്‍ പ്രവര്‍ത്തിക്കുക. ആലത്തൂര്‍ താലൂക്കില്‍ ആലത്തൂര്‍ സര്‍വിസ് സഹകരണ ബാങ്ക്, ചിറ്റൂരില്‍ ചിറ്റൂര്‍ സര്‍വിസ് സഹകരണ ബാങ്ക്, ഒറ്റപ്പാലത്ത് കോതകുറുശ്ശി സര്‍വിസ് സഹകരണ ബാങ്ക്, പട്ടാമ്പിയില്‍ തിരുമിറ്റക്കോട് സര്‍വിസ് സഹകരണ ബാങ്ക്, പാലക്കാട് മുണ്ടൂര്‍ സര്‍വിസ് സഹകരണ ബാങ്ക്, മണ്ണാര്‍ക്കാട് റൂറല്‍ സര്‍വിസ് സഹകരണ ബാങ്ക് പരിസരത്തുമായാണ് താലൂക്കുതല ചന്തകള്‍ പ്രവര്‍ത്തിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.