കുതിരാനില്‍ തുരങ്കം നിര്‍മിക്കുന്നതിനിടെ മണ്ണിടിഞ്ഞു

വടക്കഞ്ചേരി: വടക്കഞ്ചേരിമണ്ണൂത്തി ദേശീയപാത നിര്‍മാണത്തിന്‍െറ ഭാഗമായി കുതിരാനില്‍ തുരങ്കം നിര്‍മിക്കുന്നതിനിടെ മണ്ണിടിഞ്ഞു. തൊഴിലാളികള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. വ്യാഴാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം. കുതിരനില്‍ രണ്ടാം തുരങ്കത്തിന്‍െറ പണി നടക്കുന്ന ഭാഗത്താണ് കല്ലും മണ്ണും ഇടിഞ്ഞു വീണത്. ശബ്ദംകേട്ട് തൊഴിലാളികള്‍ പുറത്തേക്ക് ഓടിയതും തൊഴിലാളികള്‍ കുറവായതും കാരണം ദുരന്തം ഒഴിവായി. രണ്ടാം തുരങ്ക നിര്‍മാണത്തിന്‍െറ ഭാഗമായി പത്ത് മീറ്റര്‍ ദൂരമാണ് പണി നടന്നിട്ടുള്ളത്. മണ്ണ് നീക്കം ചെയ്ത് സ്റ്റീല്‍ റാഡറുകള്‍ സ്ഥാപിച്ചാണ് നിര്‍മാണം നടത്തുന്നത്. കുതിരനിലെ ഒന്നാം തുരങ്കത്തിന്‍െറ നിര്‍മാണം ഇപ്പോള്‍ 150 മീറ്ററോളം പിന്നിട്ടുണ്ട്. രണ്ടാം തുരങ്കനിര്‍മാണം ആരംഭിക്കുമ്പോള്‍ തന്നെ മണ്ണിടിച്ചിലുണ്ടായത് നിര്‍മാണ പ്രവര്‍ത്തനത്തെ പ്രതിസന്ധിലാക്കിയിട്ടുണ്ട്. മതിയായ സുരക്ഷാ സംവിധാനം ഇല്ലാത്തതാണ് അപകടത്തിന് കാരണമെന്ന് പരിസരവാസികള്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.