ഒറ്റപ്പാലം: ഓപറേഷന്‍ അനന്തയുടെ ഭാഗമായ സ്വമേധയാ കെട്ടിടം പൊളിച്ചുനീക്കല്‍ ഒറ്റപ്പാലം സബ് കലക്ടര്‍ പി.ബി. നൂഹിന്‍െറ സാന്നിധ്യത്തില്‍ ഊര്‍ജിതമാക്കി. പാലക്കാട് ജില്ലാ ബാങ്കിന്‍െറ എതിര്‍വശത്തുള്ള ഇരുനില കെട്ടിടങ്ങളാണ് പൊളിച്ചുനീക്കുന്നത്. പെട്രോള്‍പമ്പ് മുതല്‍ ടി.ബി റോഡ് ജങ്ഷന്‍ വരെയുള്ള 40 മീറ്റര്‍ ദൈര്‍ഘ്യമുള്ള കെട്ടിടമാണ് പൊളിച്ചുനീക്കുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ ആറോടെയാണ് മണ്ണുമാന്തി യന്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള സന്നാഹങ്ങളുമായി സബ് കലക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘങ്ങളുടെ സാന്നിധ്യത്തില്‍ കെട്ടിടം പൊളിച്ചുതുടങ്ങിയത്. പൊലീസിന്‍െറ കനത്ത കാവലിലായിരുന്നു നടപടി. പാലക്കാട് അസി. കലക്ടര്‍ ഉമേഷ്, ഒറ്റപ്പാലം, മണ്ണാര്‍ക്കാട് അഡീഷനല്‍ തഹസില്‍ദാര്‍മാരായ വി.എം. കൃഷ്ണദേവന്‍, പി.പി. ജയരാജന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മരായ പി. വിജയഭാസ്കര്‍, എം.പി. ആനന്ദകുമാര്‍, വി. കുമാരന്‍, എം.പി. രാജന്‍, വി. കുമാരന്‍, ടി.പി. കിഷോര്‍, പി.ഡബ്ള്യു.ഡി അസി. എന്‍ജിനീയര്‍ ശിവരാമന്‍, താലൂക്ക് സര്‍വേയര്‍ മുകുന്ദന്‍, കെ.എസ്.ഇ.ബി അസി. എന്‍ജിനീയര്‍, വില്ളേജ് ഓഫിസര്‍മാര്‍ തുടങ്ങിയ ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. സ്ഥലം വിട്ടുനല്‍കേണ്ട 32 ഉടമകളില്‍ 17 പേര്‍ സ്വമേധയാ കെട്ടിടം പൊളിച്ചുനീക്കാന്‍ സന്നദ്ധത അറിയിച്ചവരാണ്. 15 പേരാണ് ഹൈകോടതിയില്‍നിന്ന് താല്‍ക്കാലിക സ്റ്റേ നേടിയിട്ടുള്ളത്. സ്റ്റേ റദ്ദാക്കണമെന്ന ആവശ്യവുമായി റവന്യൂ വകുപ്പ് ഹൈകോടതിയെ സമീപിച്ചിരിക്കയാണ്. ഇതിനിടയില്‍ സര്‍ക്കാര്‍ ഭൂമി വിട്ടുനല്‍കിയതോടൊപ്പം നഗര വികസനത്തിനായി രണ്ടു മീറ്റര്‍ വീതിയില്‍ 65 മീറ്ററോളം വിട്ടുനല്‍കാന്‍ തയാറായ ഉടമകളെ സബ് കലക്ടര്‍ അഭിനന്ദനമറിയിച്ചു. കെട്ടിടം പൊളിച്ചുനീക്കല്‍ വൈകുന്നേരവും തുടരുകയാണ്. കോടതിയെ സമീപിച്ച ഉടമകളുമായി നടത്തുന്ന അനുരഞ്ജന ചര്‍ച്ചയില്‍ അനുകൂല ഫലമുണ്ടാകുമെന്ന പ്രതീക്ഷയാണെന്നും പി.ബി. നൂഹ് പറഞ്ഞു. രണ്ട് ദിവസത്തിനകം ഉടമകളുടെ സ്വമേധയാ പൊളിച്ചുനീക്കല്‍ പൂര്‍ത്തിയാക്കും. നേരത്തെ പൊളിച്ചുനീക്കലിന് അനുവദിച്ച സമയം ബുധനാഴ്ച അവസാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.