ഇലയറിവിന്‍െറ രുചിയിലലിഞ്ഞ്...

അലനല്ലൂര്‍: പോഷക സമൃദ്ധവും വിഷരഹിതവുമായ ഇലകളെക്കുറിച്ച് അറിവ് പകര്‍ന്ന് എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍.പി സ്കൂളില്‍ കറിയിലകളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു. കര്‍ക്കിടക മാസത്തിലെ പത്തിലക്കറികളെ വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തുക, എന്‍െറ കറി എന്‍െറ മുറ്റത്ത്, വിഷരഹിത പച്ചക്കറി ഉല്‍പാദന പദ്ധതിക്ക് ഊര്‍ജം പകരുക, രോഗ പ്രതിരോധ ശേഷി ഉയര്‍ത്താന്‍ വിദ്യാര്‍ഥികളില്‍ ഇലക്കറി ഉപയോഗ ശീലം വര്‍ധിപ്പിക്കുക എന്നീ ഓര്‍മപ്പെടുത്തലുകളുമായാണ് സ്കൂള്‍ മന്ത്രിസഭയിലെ കൃഷിവകുപ്പിന് കീഴില്‍ പ്രദര്‍ശനമൊരുക്കിയത്. കുരുന്നുകള്‍ക്ക് ഏറെ പരിചിതമായ ഏഴിനം ചീരകള്‍, മുരിങ്ങ, കറിവേപ്പ്, രണ്ടിനം മല്ലിച്ചപ്പുകള്‍, കോവല്‍, പയര്‍, മുളക്, പൊതീന തുടങ്ങിയവയുടെ ഇലകള്‍ക്കൊപ്പം നാട്ടില്‍ അപ്രത്യക്ഷമാകുന്ന തകര, തഴുതാമ, കാട്ടുചേന, കഞ്ഞിത്തൂവ, താള്, കറുകപ്പട്ട എന്നിങ്ങനെയുള്ള മുപ്പതോളം ഇലകളാണ് വീട്ടില്‍ നിന്നും സ്കൂള്‍ പരിസരത്തു നിന്നുമായി കുരുന്നുകള്‍ ശേഖരിച്ചത്. ഓരോ ഇലയുടെ പ്രത്യേകതകളും ഇലകള്‍ കറി വെക്കുന്ന വിധവും വളന്‍റിയര്‍മാര്‍ പ്രദര്‍ശനം കാണാനത്തെിയവര്‍ക്ക് വിശദീകരിച്ചു കൊടുത്തു. ഇലകള്‍ പാകം ചെയ്തു ഉച്ചഭക്ഷണത്തിന്‍െറ കൂടെ വിളമ്പുകയും ചെയ്തു. പ്രദര്‍ശനം പി.ടി.എ പ്രസിഡന്‍റ് പൂതാനി നസീര്‍ ബാബു ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എ. സതീദേവി അധ്യക്ഷത വഹിച്ചു. അധ്യാപകരായ സി. മുസ്തഫ, പി. അബ്ദുസ്സലാം, ടി.എം. ഓമനാമ്മ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.