ആനക്കര: വെയിലത്തും മഴയത്തും രാത്രിയിലും വരെ യാത്രക്കാരെ കാത്തിരുന്ന് കിട്ടുന്ന വരുമാനംകൊണ്ട് കുടുംബം പുലര്‍ത്തുന്ന ഓട്ടോ തൊഴിലാളികള്‍ പരാധീനതകള്‍ക്കിടയിലും മനുഷ്യസ്നേഹത്തിന്‍െറ മാതൃകതീര്‍ക്കുന്നു. ഇരുവൃക്കകളും തകരാറിലായ യുവാക്കള്‍ക്ക് കാരുണ്യത്തിന്‍െറ കൈത്താങ്ങുമായി നീങ്ങുകയാണ് കപ്പൂര്‍ പഞ്ചായത്തിലെ കുമരനെല്ലൂര്‍ ടാക്സി സ്റ്റാന്‍ഡിലെ ഓട്ടോ തൊഴിലാളികള്‍. രോഗത്താല്‍ നിത്യദുരിതത്തിലായവര്‍ക്കുവേണ്ടി ഓരോദിവസവും ഊഴംവെച്ച് വരുമാനം നീക്കിവെക്കുകയാണിവര്‍. ആനക്കര സ്വദേശി ഷാഹുല്‍ ഹമീദിനും വെള്ളാളൂര്‍ സ്വദേശി വിപിനും വേണ്ടിയാണ് ഇപ്പോള്‍ ഇവര്‍ സര്‍വിസ് നടത്തുന്നത്. സതീഷ്, ഷാഫി, പ്രശാന്ത് എന്നീ ഡ്രൈവര്‍മാരാണ് ചൊവ്വാഴ്ചത്തെ വരുമാനം കാരുണ്യത്തിനായി മാറ്റിവെച്ചത്. നേരത്തെ മാരിയില്‍ സുബ്രഹ്മണ്യന്‍, മനോജ്, സിനി, സാബു എന്നിവരും വരുമാനം രോഗബാധിതരായ കുടുംബത്തിന് കൈമാറിയിരുന്നു. ഓട്ടോക്കു മുന്നില്‍ ബാനറും സീറ്റിനടുത്ത് ബക്കറ്റും ഘടിപ്പിച്ചായിരുന്നു സവാരി. ഓട്ടോ ചാര്‍ജിന് പുറമെ കണക്കുപറയാതെ തുക നല്‍കിയ യാത്രികരും കുറവല്ല. ഓട്ടോക്കാരുടെ ലക്ഷ്യം മനസ്സിലാക്കി വ്യക്തികളും സഹായിച്ചതായി ഇവര്‍ സംതൃപ്തിയോടെ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.