ഓണപ്പരീക്ഷയടുത്തിട്ടും ആവശ്യത്തിന് അധ്യാപകരില്ല: ആനക്കര സ്വാമിനാഥ വിദ്യാലയത്തില്‍ പഠനം അവതാളത്തില്‍

ആനക്കര: മതിയായ അധ്യാപകരില്ലാത്തതിനാല്‍ ആനക്കര സ്വാമിനാഥ വിദ്യാലയത്തിലെ വിദ്യാര്‍ഥികളുടെ പഠനം അവതാളത്തില്‍. ജില്ലാ വിദ്യാഭ്യാസ ആസ്ഥാനമായ ആനക്കര ഡയറ്റിലെ വിദ്യാലയത്തിലാണ് അധ്യാപകരുടെ കുറവ് മൂലം പഠനം താളംതെറ്റിയിരിക്കുന്നത്. ആയിരത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂളില്‍ എല്‍.പി -നാല്, യു.പി -നാല്, അറബിക് -രണ്ട് എന്നീ ഒഴിവുകള്‍ക്ക് പുറമെ അവധിയില്‍ പോയ മൂന്ന് അധ്യാപകരുടെ കുറവുമുണ്ട്. പി.ടി.എ എക്സിക്യൂട്ടിവ് യോഗത്തില്‍ ഒഴിവുകളെക്കുറിച്ച് പരാതിഉയര്‍ന്നതോടെ ജില്ല വിദ്യാഭ്യാസ ഓഫിസറുമായി ബന്ധപ്പെടുകയും ഒരാഴ്ചക്കുള്ളില്‍ നിയമനം നടക്കുമെന്ന് അറിയിച്ചിരുന്നു. മാസം കഴിഞ്ഞിട്ടും ഒഴിവുകള്‍ നികത്താന്‍ സാധിച്ചിട്ടില്ല. വ്യാഴാഴ്ച ഡി.ഡി.ഇയുമായി പി.ടി.എ അംഗങ്ങള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഡി.ഡി.ഇ ഫോണെടുത്തില്ലന്നും പരാതിയുണ്ട്. സ്കൂള്‍ തുറന്ന് രണ്ടുമാസം കഴിഞ്ഞിട്ടും അധ്യാപക ഒഴിവുകള്‍ നികത്താന്‍ തയാറാകാത്ത ഡി.ഡിയുടെ നടപടി വ്യാപകമായി പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഓണപ്പരീക്ഷക്ക് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ചില ക്ളാസുകളില്‍ ഒരു പാഠം പോലും എടുത്തിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.