കൊല്ലങ്കോട്: പതിവ് തെറ്റിയില്ല, ശബരിമല സന്നിധാനത്തേക്കുള്ള കതിര്‍ക്കുലകള്‍ ഇത്തവണയും കൊല്ലങ്കോട്ട് നിന്നുതന്നെ. ഇടച്ചിറ ചുറ്റിചിറയിലെ പാവടി കൃഷ്ണകുമാറിന്‍െറ നെല്‍പാടത്തുനിന്നാണ് ശരണമന്ത്രങ്ങളാലും വാദ്യമേളങ്ങളുടെ അകമ്പടിയോടും കൂടി നെല്‍കതിരുകള്‍ കൊയ്തെടുത്തത്. ഒമ്പത് വര്‍ഷമായി ശബരിമലയില്‍ നിറപുത്തരിക്കായുള്ള നെല്‍ക്കതിരുകള്‍ കൊണ്ടുപോകുന്നത് ഇവിടെ നിന്നാണ്. ഇത്തവണ ശബരിമലക്ക് പുറമെ ഗുരുവായൂരിലേക്ക് 201 കതിര്‍ക്കെട്ടുകള്‍ കൊണ്ടുപോകുന്നുണ്ട്. കോട്ടായി കുണ്ടത്താര്‍കാവ്, ചമ്പ്രക്കുളം കൃഷ്ണന്‍കാവ്, കൂട്ടുകുളങ്ങര സുബ്രഹ്മണ്യക്ഷേത്രം, വടക്കഞ്ചേരിയിലെ ശ്രീകുറുമ്പക്ഷേത്രം, വകൊടിക്കാട്ടുകാവ്, മുളത്തൂര്‍ അയ്യപ്പസ്വാമിക്ഷേത്രം, കാഞ്ഞിരം മാരിയമ്മന്‍ക്ഷേത്രം, പത്തിരിപ്പാല അഖിലൂര്‍ ക്ഷേത്രം, അത്തിപൊറ്റ മാങ്ങോട്ടുകാവ്, പാലക്കാട് വടക്കന്തറ ക്ഷേത്രം, തേങ്കുറുശ്ശി എലമന്ദം ക്ഷേത്രം, മഞ്ഞപ്ര കുറുമാലി ക്ഷേത്രം, കരിമ്പ മുട്ടിക്കല്‍കണ്ടം അയ്യപ്പക്ഷേത്രം, മുരിങ്ങമല ദുര്‍ഗാക്ഷേത്രം, കോയമ്പത്തൂരിലെ ധന്വന്തരിയിലേക്കും മൈസൂര്‍ അയ്യപ്പക്ഷേത്രത്തിലേക്കും ഇത്തവണ കൃഷ്ണകുമാറിന്‍െറ കതിര്‍ക്കുലകളാണ് കൊണ്ടുപോയത്. തൃശൂരില്‍ നല്‍കിയ സ്വീകരണം ഏറ്റുവാങ്ങിയതിനുശേഷം ഗുരുവായൂരിലത്തെി ഞായറാഴ്ച ശബരിമലയിലത്തെിക്കും. പമ്പയില്‍നിന്ന് ഉച്ചകഴിഞ്ഞ് മേല്‍ശാന്തിയുടെ വാസസ്ഥലത്ത് എത്തിക്കുന്ന കതിര്‍ തിങ്കളാഴ്ച പുലര്‍ച്ചെ 5.45നും 6.35നും ഇടയിലുള്ള സമയത്താണ് ശാസ്താവിന് സമര്‍പ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.