പട്ടാമ്പി: മാസത്തിലൊരിക്കല്‍ നടക്കുന്ന താലൂക്ക് വികസന സമിതി യോഗം വഴിപാടാകുന്നതായി ആക്ഷേപം. പട്ടാമ്പി താലൂക്ക് വികസന സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ചത്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഗൗരവത്തോടെ യോഗത്തില്‍ പങ്കെടുക്കണമെന്നും പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും അഭിപ്രായമുയര്‍ന്നു. ഉദ്യോഗസ്ഥ മേധാവികള്‍ യോഗത്തില്‍ ഹാജരാകാതിരിക്കുകയും പേരിന് പ്രതിനിധിയെ പങ്കെടുപ്പിക്കുകയും ചെയ്യുന്നതില്‍ യോഗം അസംതൃപ്തി പ്രകടിപ്പിച്ചു. വിവിധ വകുപ്പുദ്യോഗസ്ഥരുടെ അസാന്നിധ്യം ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്ന് തഹസില്‍ദാര്‍ കെ.ആര്‍. പ്രസന്നകുമാര്‍ പറഞ്ഞു. റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ പഞ്ചായത്തുതല ഭക്ഷ്യ ഉപദേശകസമിതി യോഗം ചേരുമെന്ന് താലൂക്ക് സപൈ്ള ഓഫിസര്‍ അറയിച്ചു. മണല്‍ക്കടത്ത്, ടിപ്പര്‍ ലോറികളുടെ അമിത വേഗം, സ്വകാര്യബസുകളുടെ മിന്നല്‍പണിമുടക്ക്, വിളയൂര്‍ ടോള്‍ബൂത്തിലെ അനധികൃത പിരിവ്, റോഡുകളുടെയും കുടിവെള്ള പൈപ്പുകളുടെയും തകര്‍ച്ച, റോഡരികില്‍ അപകടഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റാത്തത് തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. കപ്പൂര്‍ പഞ്ചായത്തില്‍ പുകമലിനീകരണം സൃഷ്ടിക്കുന്ന സ്വകാര്യ കമ്പനികള്‍ക്കെതിരെ നടപടി എടുക്കാന്‍ അധികൃതര്‍ തയാറാകുന്നില്ളെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സിന്ധു മാവറ പറഞ്ഞു. തൃത്താല ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി.എം. പുഷ്പജ അധ്യക്ഷത വഹിച്ചു. വിളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. മുരളി, പരുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി. ശാന്തകുമാരി, പട്ടിത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുജാത, തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.പി. ശാരദ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.