ഠാണാ–ചന്തക്കുന്ന് റോഡ് വികസനം: എം.എല്‍.എ കടയുടമകളെ കണ്ടു

ഇരിങ്ങാലക്കുട: ഠാണാ- ചന്തക്കുന്ന് വികസനത്തിന്‍െറ മുന്നോടിയായി സ്ഥലം ഏറ്റെടുക്കാനും വികസനത്തില്‍ വ്യാപാരി വ്യവസായികളുടെ സഹകരണം തേടാനുമായി പ്രഫ. കെ.യു. അരുണന്‍ എം.എല്‍.എ ഠാണയിലെ കടകള്‍ സന്ദര്‍ശിച്ചു. വികസനത്തിന് സ്ഥലം ഏറ്റെടുക്കാനും നിര്‍മാണത്തിനുമായി 11 കോടി രൂപയുടെ നിര്‍മാണാനുമതിയാണ് ലഭിച്ചത്. കൂടുതല്‍ തുക ആവശ്യമാണെങ്കില്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും എം.എല്‍.എ പറഞ്ഞു. ജനങ്ങളുടെ പൂര്‍ണപിന്തുണയോടെ വികസനം പൂര്‍ത്തിയാക്കുമെന്ന് എം.എല്‍.എ പറഞ്ഞു. ഏറ്റെടുക്കുന്ന സ്ഥലത്തിന് ന്യായവില നല്‍കും. വാഹന ബാഹുല്യം കണക്കിലെടുത്ത് 17 മീറ്റര്‍ വീതിയില്‍ റോഡ് വികസനം നടപ്പാക്കുക, ഠാണാവില്‍ നടുവില്‍ സിഗ്നല്‍ ഐലന്‍ഡ്, ഏഴ് മീറ്റര്‍ വീതിയില്‍ രണ്ട് ഭാഗത്തേക്കുമായി നാലുവരി പാതകള്‍, ഒരു മീറ്റര്‍ വീതിയില്‍ ഡിവൈഡര്‍. റോഡിന്‍െറ രണ്ടറ്റങ്ങളിലും 1.25 മീറ്ററില്‍ നടപ്പാതകള്‍ എന്നിവ അടക്കമാണ് 17 മീറ്റര്‍ വീതിയില്‍ പി.ഡബ്ള്യു.ഡി പദ്ധതി തയാറാക്കിയത്. റോഡ് വികസനം വന്നാല്‍, ഇരുഭാഗത്തുമുള്ള വ്യാപാര സ്ഥാപനങ്ങളെ ബാധിക്കുമെന്ന ആശങ്ക ദൂരീകരിക്കാനും സ്ഥലം ഉടമകളുമായും വ്യാപാരികളുമായും കേസുകൊടുത്തവരുമായും ചര്‍ച്ച നടത്തുമെന്നും എം.എല്‍.എ പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം ടി.ജി. ശങ്കരനാരായണന്‍, നഗരസഭാ കൗണ്‍സിലര്‍ പി.വി. ശിവകുമാര്‍, എം.ബി. രാജു എന്നിവര്‍ ഒപ്പം ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.