കുതിരകളെ മോഷ്ടിച്ച കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍

വളാഞ്ചേരി: കുതിരകളെ മോഷ്ടിച്ച കേസില്‍ മൂന്ന് യുവാക്കള്‍ വളാഞ്ചേരി പൊലീസിന്‍െറ പിടിയിലായി. കോഴിക്കോട് കാരന്തൂര്‍ സ്വദേശികളായ പോഴിമഠത്തില്‍ അതുല്‍ ദാസ് എന്ന ബിച്ചു (22), കുഴിമയില്‍ ഹര്‍ഷാദ് (30), വടക്കയില്‍ ഷഹല്‍ (18) എന്നിവരെയാണ് വളാഞ്ചേരി എസ്.ഐ പി.എം. ഷമീര്‍ അറസ്റ്റ് ചെയ്തത്. ചേളാരി സ്വദേശി തോട്ടത്തില്‍ നൗഫലിന്‍െറ രണ്ട് കുതിരകളെയാണ് ഞായറാഴ്ച പുലര്‍ച്ചെ വെങ്ങാടുനിന്ന് പ്രതികള്‍ മോഷ്ടിച്ചത്. വളാഞ്ചേരിക്കടുത്ത് വെങ്ങാട് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഇംഗ്ളീഷ് സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് കുതിരസവാരിക്കായി എത്തിച്ച കുതിരകളെയാണ് മോഷ്ടിച്ചത്. ശനിയാഴ്ച രാവിലെ കുതിരകളെ വാങ്ങാനെന്ന വ്യാജേന പ്രതികള്‍ സ്കൂളില്‍ എത്തുകയും വില പറയുകയും ചെയ്തിരുന്നു. ഇതിനിടെ ഇവര്‍ കുതിരകളുമായി ഇണക്കത്തിലാവുകയും ചെയ്തു. തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ മൂന്നോടെ സ്കൂളില്‍ എത്തുകയും കുതിരകളെ അഴിച്ച് ലോറിയില്‍ കയറ്റി കുന്ദമംഗലത്തേക്ക് കടത്തുകയും ചെയ്തു. സ്കൂളിലെ സി.സി.ടി.വിയില്‍നിന്നാണ് പ്രതികളെകുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. കുതിരകളെ വാങ്ങാനെന്ന രീതിയില്‍ പ്രതികളുമായി ബന്ധം സ്ഥാപിച്ച പൊലീസ് തന്ത്രപൂര്‍വം ഇവരെ കെണിയില്‍ വീഴ്ത്തുകയായിരുന്നു. കുന്ദമംഗലത്ത് ഒഴിഞ്ഞ പറമ്പില്‍ കെട്ടിയിട്ട കുതിരകളെ പൊലീസ് കണ്ടത്തെുകയും വളാഞ്ചേരിയില്‍ കൊണ്ടുവരികയും ചെയ്തു. പ്രതികളെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി. എ.എസ്.ഐ ഉണ്ണികൃഷ്ണന്‍, സി.പി.ഒ മനോജ് എന്നിവരും എസ്.ഐയോടൊപ്പം ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.