കൊല്ലങ്കോട്: പാലക്കാട്-കൊല്ലങ്കോട് റോഡ് അപകടങ്ങള്‍ പെരുകുന്നു. അമിതവേഗതയില്‍ ചീറിപ്പായുന്ന ബസുകളും ടിപ്പറുകളും മനുഷ്യജീവന് ഭീഷണിയായിരിക്കുകയാണ്. രണ്ടുവര്‍ഷത്തിനിടെ പാലക്കാട്-കൊല്ലങ്കോട് റോഡില്‍ 14ല്‍ അധികം അപകടമരണങ്ങള്‍ നടന്നിട്ടുണ്ട്. വ്യാഴാഴ്ച അമിതവേഗതയിലത്തെിയ ടൂറിസ്റ്റ് ബസ് ഗുഡ്സ് ഓട്ടോയിലിടിച്ച് ഡ്രൈവര്‍ മരിച്ചിരുന്നു. വളവുകളില്‍പോലും വാഹനങ്ങള്‍ നിയമം പാലിക്കാതെ തോന്നിയപോലെ ഓടിച്ചുപോകുന്നതാണ് അപകടങ്ങള്‍ പെരുകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. മൂന്നുകോടിയോളം രൂപ ചെലവില്‍ പുതുനഗരം-കൊല്ലങ്കോട് റോഡിന്‍െറ നവീകരണം നടത്തിയെങ്കിലും റോഡില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിച്ചില്ല. വളവുകള്‍, ബസ്സ്റ്റോപ്പുകള്‍, കവലകള്‍, വിദ്യാലയങ്ങള്‍ എന്നിവ തിരിച്ചറിയാനുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാത്തതാണ് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.