ദേശീയപാതയുടെ കരാര്‍ കമ്പനി ഉപരോധിച്ചു

വടക്കഞ്ചേരി: ദേശീയപാത വടക്കഞ്ചേരി-മണ്ണൂത്തി ഭാഗത്തെ പന്നിയങ്കര മുതല്‍ വാണിയമ്പാറ വരെയുള്ള നാല് കിലോമീറ്റര്‍ ഭാഗത്ത് സര്‍വിസ് റോഡും അഴുക്കുചാലും സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ കരാര്‍ കമ്പനി ഉപരോധിച്ചു. കമ്പനിയുടെ ശങ്കരന്‍കണ്ണന്‍ തോട്ടിലുള്ള ഓഫിസിന് മുന്നില്‍ ജീവനക്കാരെ തടഞ്ഞുവെച്ചതിനെ തുടര്‍ന്ന്, ഈ ഭാഗത്തെ വികസന പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. നാല് പ്രധാന സ്റ്റോപ്പുകളുള്ള ഈ ഭാഗത്ത് സര്‍വിസ് റോഡ് നിര്‍മിച്ചില്ളെങ്കില്‍ അപകടങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കും. കല്ലിങ്കല്‍പാടം, വാള്‍വെച്ച പാറ, കണ്ണമ്പ്ര, ചല്ലിപ്പറമ്പ് തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ക്ക് ദേശീയപാത മുറിച്ച് കടക്കേണ്ട അവസ്ഥ വരുമെന്നും നാട്ടുകാര്‍ പറഞ്ഞു. പ്രോജക്ട് മാനേജര്‍ സ്ഥലത്തത്തെി നാട്ടുകാരുമായി ചര്‍ച്ച നടത്തി ദേശീയപാത അതോറിറ്റിയെ രേഖാമൂലം വിവരം ധരിപ്പിക്കുമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഉപരോധ സമരം അവസാനിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.