ഷൊര്‍ണൂരില്‍ മോഷ്ടാക്കള്‍ വിലസുന്നു

ഷൊര്‍ണൂര്‍: നഗരസഭാ പ്രദേശത്ത് മോഷ്ടാക്കള്‍ വിലസുന്നു. കഴിഞ്ഞ ദിവസമാണ് ചുഡുവാലത്തൂര്‍ ശിവക്ഷേത്രത്തില്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് പതിനായിരത്തോളം രൂപ കവര്‍ച്ച ചെയ്തത്. വിരടലായള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തത്തെി പരിശോധന നടത്തി. ദിവസവും ഭണ്ഡാരം തുറന്ന് തുക മാറ്റണമെന്ന് പൊലീസ് നിര്‍ദേശമുണ്ട്. എന്നാല്‍ ഇത് പാലിക്കപ്പെട്ടിരുന്നില്ല. സാങ്കേതികമായ പല കാരണങ്ങള്‍കൊണ്ടും ഇത് പ്രായോഗികമല്ളെന്നാണ് ക്ഷേത്ര കമ്മിറ്റികള്‍ പറയുന്നത്. ദേവസ്വംവക ക്ഷേത്രത്തിലാണെങ്കില്‍ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ മാത്രമേ ഭണ്ഡാരം തുറക്കാനാവൂവെന്ന് നിബന്ധനയുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി പട്ടാപ്പകല്‍ ഷൊര്‍ണൂര്‍ ടൗണിനോട് ചേര്‍ന്ന മഞ്ഞക്കാട് റോഡില്‍വെച്ച് സ്ത്രീയുടെ അഞ്ച് പവനും മറ്റൊരു സ്ത്രീയുടെ രണ്ട് പവനും വരുന്ന മാലകള്‍ ബൈക്കിലത്തെിയ സംഘം കവര്‍ന്നു രക്ഷപ്പെട്ടു. കുളപ്പുള്ളിയില്‍ ബൈക്കിലത്തെിയ മോഷ്ടാവ് നാല് പവന്‍െറ മാല പൊട്ടിച്ചെങ്കിലും ഒരു ചെറിയ കഷ്ണം മാത്രമാണ് മോഷ്ടാവിന്‍െറ കൈയില്‍ കിട്ടിയത്. ഇതിനാല്‍ പരാതിയുണ്ടായില്ല. ഇതിനിടെയാണ് മാനസിക വിഭ്രാന്തിയുള്ളവര്‍ വീടുകളില്‍ കയറി അക്രമം നടത്തുന്ന സംഭവങ്ങളുമുണ്ടായത്. കഴിഞ്ഞ ദിവസം ടൗണിലെ മുതലിയാര്‍തെരുവിലെ ഒരു വീട്ടില്‍ ആയുധവുമായി കയറിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചെങ്കിലും വൈകാതെ വിട്ടയച്ചുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇയാള്‍ വൈകാതെ തൊട്ടടുത്തുള്ള മറ്റൊരു വീട്ടില്‍ കയറിയും പ്രശ്നമുണ്ടാക്കിയതായും ഇവര്‍ പറഞ്ഞു. മോഷണങ്ങള്‍ തടയുന്നതിനോ മോഷ്ടാക്കളെ പിടികൂടുന്നതിനോ കാര്യമായ ഒരു നീക്കവും പൊലീസ് നടത്തുന്നില്ളെന്ന ആക്ഷേപവും വ്യാപകമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.