ചെക്പോസ്റ്റ് ബാരിക്കേഡ് ഇടിച്ച് തകര്‍ത്ത് കോഴി വാഹനം കടത്തി

വണ്ടിത്താവളം: അമിതവേഗതയിലത്തെിയ ഇറച്ചിക്കോഴി വണ്ടി കന്നിമാരി വില്‍പന നികുതി ചെക് പോസ്റ്റിന്‍െറ ബാരിക്കേഡ് തകര്‍ത്തു. വ്യാഴാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. മറ്റൊരു വാഹനത്തിനായി ബാരിക്കേഡ് ഉയര്‍ത്തി കടത്തി വിടുമ്പോഴാണ് പ്ളാച്ചിമട ഭാഗത്തുനിന്നുമത്തെിയ ഇറച്ചിക്കോഴി വണ്ടി ബാരിക്കേഡ് തകര്‍ത്ത് ഓടിച്ച് പോയത്. ബാരിക്കേഡ് താഴ്ത്തുന്നതിനിടയിലാണ് കോഴി വണ്ടി ഇടിച്ച് തകര്‍ത്തത്. ഇതിനിടയില്‍ താഴെ വീണ ചെക്പോസ്റ്റിലെ ജീവനക്കാരന്‍ മണികണ്ഠന് നിസ്സാര പരിക്കേറ്റു. ഈ സമയം രണ്ട് പൊലീസുകാരനും മറ്റൊരു ജീവനക്കാരനും ഇവിടെ ഉണ്ടായിരുന്നു. പിന്നാലെ മറ്റൊരു വാഹനത്തില്‍ പൊലീസുകാര്‍ പിന്‍തുടര്‍ന്നെങ്കിലും വാഹനത്തെ പിടികൂടാനായില്ല. മുമ്പ് കന്നിമാരി വില്‍പന നികുതി ചെക്പോസ്റ്റില്‍ മാരകായുധങ്ങള്‍ കാണിച്ച് കള്ളക്കടത്ത് വാഹനങ്ങള്‍ കടത്തിക്കൊണ്ട് പോവുന്ന സംഭവങ്ങളുണ്ടായതിനെ തുടര്‍ന്ന് രണ്ട് പൊലീസുകാരെ ഇവിടെ കാവലിന് നിയോഗിച്ചിരുന്നു. ഇതോടെ കോഴിക്കടത്ത് കുറഞ്ഞിരുന്നു. നിരീക്ഷണ കാമറ സ്ഥാപിച്ചാല്‍ ഇത്തരം നികുതിവെട്ടിപ്പുകാരെ പിടികൂടാനും കഴിയുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.