ആലത്തൂര്‍: പഴമ്പാലക്കോട് തോട്ടുംപള്ളയിലെ എല്ലുപൊടി ഫാക്ടറിയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്ന എല്ലുപൊടി കയറ്റിയ വാഹനം സമരക്കാര്‍ തടഞ്ഞു. പൊലീസ് എത്തി സമരക്കാരേയും വാഹനവും കസ്റ്റഡിയിലെടുത്തു. ബോണ്‍ മീല്‍സ് ഇന്ത്യാന പ്രൈവറ്റ് ലിമിറ്റഡ് എന്ന എല്ലുപൊടി കമ്പനിയും ഗായത്രി റോക്ക് പ്രൊഡക്ട്സ് എന്ന ക്രഷറുമാണ് പഴമ്പാലക്കോട് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍, നാട്ടുകാരുടെ പ്രതിഷേധം 2015 മുതല്‍ ശക്തമായതിനെ തുടര്‍ന്ന് തരൂര്‍ ഗ്രാമപഞ്ചായത്ത് 2015-16ല്‍ കമ്പനിക്ക് ലൈസന്‍സ് പുതുക്കി നല്‍കിയില്ല. അനുമതിയില്ലാതെ കമ്പനി പ്രവര്‍ത്തിക്കാന്‍ പാടില്ല എന്ന നിലപാടിലാണ് നാട്ടുകാര്‍. ന്യൂദീപം ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബിന്‍െറ നേതൃത്വത്തിലാണ് സമരം. കമ്പനി ഉടമ സംരക്ഷണം ആവശ്യപ്പെട്ട് ഹൈകോടതിയില്‍നിന്ന് ഉത്തരവ് നേടിയിട്ടുമുണ്ട്. അതനുസരിച്ച് കമ്പനി ട്രയല്‍ റണ്‍ നടത്തിയിരുന്നു. ഇതും പഞ്ചായത്ത് നിര്‍ത്തല്‍ ചെയ്യാന്‍ തീരുമാനിച്ചു. ട്രയല്‍ റണ്‍ നടത്തിയവര്‍ വഴി ഉണ്ടായ ഉല്‍പ്പന്നം പുറത്തേക്ക് കൊണ്ടുപോകുന്നതാണ് ബുധനാഴ്ച സമരക്കാര്‍ തടഞ്ഞത്. വാഹനം തടഞ്ഞിന് സമരക്കാരായ തോട്ടുംപള്ള സ്വദേശി ഷഫീഖ് (27), പഴമ്പാലക്കോട് പടിഞ്ഞാറെമുറി മുഹമ്മദലി (57), തോട്ടുംപള്ള കാജാ ഹുസൈന്‍ (48), പീച്ചംകോട് സുധീര്‍ (33), തോട്ടുംപള്ള മനോജ് (29), അബൂബക്കര്‍ (40), തെക്കേപീടിക നദീബ് (27) എന്നിവര്‍ക്കെതിരെ കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.