നഗരത്തില്‍ ഇന്ന് കുടിവെള്ളമത്തെും

പാലക്കാട്: കടുത്ത ചൂടില്‍ ജനം പൊരിയുന്നതിനിടെ പാലക്കാട് നഗരത്തില്‍ പൈപ്പ് പൊട്ടിയത് മൂലം കുടിവെള്ള വിതരണം സ്തംഭിച്ചത് ജനത്തെ ഏറെ വലച്ചു. പാലക്കാട് നഗരത്തിലും സമീപത്തെ ആറ് ഗ്രാമപഞ്ചായത്തുകളിലും കുടിവെള്ള വിതരണം നടക്കുന്ന മലമ്പുഴയില്‍ നിന്നുള്ള പ്രധാന ജലവിതരണ പൈപ്പ് പൊട്ടിയതാണ് വെള്ളം മുടങ്ങാന്‍ കാരണം. രണ്ടര മീറ്ററോളം വരുന്ന പൈപ്പ് പൊട്ടിയത് മാറ്റി സ്ഥാപിക്കുന്ന ജോലി ബുധനാഴ്ച വൈകുന്നേരത്തോടെ പൂര്‍ത്തിയായെങ്കിലും ജലവിതരണം നടത്താന്‍ കഴിഞ്ഞിട്ടില്ല. മുഖ്യ ജലസംഭരണിയിലേക്ക് പമ്പിങ് ആരംഭിച്ചിട്ടുണ്ടെങ്കിലും വ്യാഴാഴ്ച രാവിലെയോടെ മാത്രമേ ജലവിതരണം ഉണ്ടാകൂ എന്നാണ് അധികൃതര്‍ പറയുന്നത്. ചൊവ്വാഴ്ച വൈകീട്ട് ഏഴോടെയാണ് മലമ്പുഴയില്‍ നിന്ന് ജലവിതരണം ചെയ്യുന്ന മുഖ്യ പൈപ് മാട്ടുമന്ത നിലമ്പതി പാലത്തിന് സമീപത്ത് പൊട്ടിയത്. 350 എം.എം കാസ്റ്റ് അയേണ്‍ പൈപ്പാണ് പൊട്ടിയത്. തുടര്‍ന്ന്, പാലക്കാട് നഗരത്തില്‍ ഭാഗികമായും മരുതറോഡ് പഞ്ചായത്തില്‍ പൂര്‍ണമായും കുടിവെള്ള വിതരണം മുടങ്ങി. സിവില്‍ സ്റ്റേഷന്‍, മാട്ടുമന്ത, കല്‍മണ്ഡപം, ദേശീയപാത പരിസരം എന്നിവിടങ്ങളിലാണ് നഗരത്തില്‍ ജലവിതരണം പാടെ സ്തംഭിച്ചത്. കല്‍മണ്ഡപം ടാങ്കിലേക്കുള്ള ജലവിതരണം പൂര്‍ണമായും നിര്‍ത്തി വെക്കേണ്ടി വന്നു. കാലപ്പഴക്കം മൂലം മലമ്പുഴ പ്രധാന പൈപ്പ് ലൈനില്‍ ഇടക്കിടെ പൈപ്പ് പൊട്ടല്‍ ഉണ്ടാവുന്നുണ്ട്. ആദ്യഘട്ടത്തില്‍ മൂന്ന് കോടി രൂപ ചെലവില്‍ 1860 മീറ്റര്‍ പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിച്ചിരുന്നു. രണ്ടാംഘട്ടമായി 4.25 കോടി രൂപയുടെ പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്. മലമ്പുഴ ശുദ്ധജല വിതരണ പദ്ധതിയില്‍നിന്ന് പ്രതിദിനം 34 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് ശുചീകരിച്ച് വിതരണം ചെയ്യുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.