ഒറ്റപ്പാലം: തെരഞ്ഞെടുപ്പില്‍ സി.പി.എം വിമത വിഭാഗം പോരാട്ടത്തിന്. ഒറ്റപ്പാലം, ഷൊര്‍ണൂര്‍ മണ്ഡലങ്ങളില്‍ സ്വതന്ത്ര മുന്നണിയുടെ ബാനറില്‍ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാനാണ് തീരുമാനം. സ്ഥാനാര്‍ഥി പ്രഖ്യാപനം ശനിയാഴ്ച നടത്തുമെന്ന് സി.പി.എം വിമത നേതാവ് എസ്.ആര്‍. പ്രകാശ് ‘മാധ്യമ’ത്തോടു പറഞ്ഞു. കഴിഞ്ഞ രണ്ടു തവണ നടന്ന തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ സി.പി.എം വിമത വിഭാഗം ഒറ്റപ്പാലം നഗരസഭയിലും സമീപമുള്ള ഏതാനും പഞ്ചായത്തുകളിലും മത്സരിച്ചിരുന്നു. 2010 ല്‍ ഒറ്റപ്പാലം നഗരസഭയിലും അനങ്ങനടി പഞ്ചായത്തിലും ഇടതിന്‍െറ ഭരണ കുത്തക തകര്‍ക്കാനും ഇവരുടെ സാന്നിധ്യം കാരണമായി. 36 വാര്‍ഡുകളുള്ള നഗരസഭയില്‍ അന്ന് ആറും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അഞ്ചും വാര്‍ഡുകളില്‍ വിമതപക്ഷത്തിന് കൗണ്‍സിലര്‍മാരെ ലഭിച്ചു. അനങ്ങനടി പഞ്ചായത്തില്‍ രണ്ടു പേരുടെ വിജയമാണ് ഭരണം നഷ്ടപ്പെടുത്തിയത്. ഷൊര്‍ണൂരില്‍ സി.പി.എമ്മിന് വെല്ലുവിളിയായിരുന്ന എം.ആര്‍. മുരളിയും അണികളും മാതൃ സംഘടനയിലേക്കു മടങ്ങിയെങ്കിലും ഒറ്റപ്പാലത്ത് സ്ഥിതി പഴയ പടി തുടരുകയാണ്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഐക്യപ്പെടലിന്‍െറ പ്രതീക്ഷകള്‍ക്കാണ് വിമത വിഭാഗം സ്ഥാനാര്‍ഥികളുടെ രംഗപ്രവേശത്തോടെ മങ്ങലേല്‍ക്കുന്നത്. ഒരു മുന്നണിക്കൊപ്പവും നില്‍ക്കാതെ ജനവിധി തേടാനാണ് തീരുമാനമെന്നും പ്രകാശന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.