കൊല്ലങ്കോട്: കൊടുംചൂടില്‍ ജില്ല എരിപൊരി കൊള്ളുന്നു. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ചൂടായ 41.1 ഡിഗ്രി സെല്‍ഷ്യസാണ് ചൊവ്വാഴ്ച ജില്ലയില്‍ രേഖപ്പെടുത്തിയത്. രാപകല്‍ ചൂടില്‍ ജനങ്ങള്‍ ക്ളേശിക്കുകയാണ്. പകല്‍ കാറ്റില്ലാത്തതും ആകാശം മേഘാവൃതമായതും ഉഷ്ണം കൂടാന്‍ കാരണമായി. വേനല്‍മഴ എത്തിയില്ളെങ്കില്‍ വരുംദിവസങ്ങളില്‍ വീണ്ടും താപനില ഉയരുമെന്ന് മുന്നറിയിപ്പുണ്ട്. ഡാമുകളില്‍ ജലനിരപ്പ് കുത്തനെ കുറഞ്ഞത് കുടിവെള്ളപ്രശ്നം രൂക്ഷമാക്കും. ചുള്ളിയാര്‍ ഡാമിലെ ജലനിരപ്പ് എട്ട് വര്‍ഷത്തിനിടെ ആദ്യമായി 13.25 അടിയിലത്തെി. കഴിഞ്ഞവര്‍ഷം ഇതേ ദിവസം 20.25 അടിയിലായിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വേനല്‍മഴ ലഭിച്ചിരുന്ന ഡാമിന്‍െറ വൃഷ്ടിപ്രദേശത്ത് ഇത്തവണ മഴയുടെ ലാഞ്ചന പോലും ഇല്ലാത്ത അവസ്ഥയാണ്. ഡാമിലെ എക്കല്‍ മണ്ണും ചളിയും നീക്കം ചെയ്യാന്‍ പഠനം നടത്തിയതല്ലാതെ നടപടി ഉണ്ടായില്ല. പരമാവധി സംഭരണശേഷി 57.5 അടിയുള്ള ചുള്ളിയാര്‍ ഡാമിലേക്ക് പലകപ്പാണ്ടിയില്‍നിന്നും ഇത്തവണ വെള്ളം എത്തിക്കാന്‍ സാധിക്കാത്തതും ഡാമിലെ വരള്‍ച്ചക്ക് കാരണമായി. പലകപ്പാണ്ടി പദ്ധതി പൂര്‍ത്തീകരിച്ചതിനാല്‍ അടുത്ത വര്‍ഷകാലത്ത് വെള്ളം പൂര്‍ണമായും പലകപ്പാണ്ടി കനാലിലൂടെ ചുള്ളിയാറിലത്തെിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. കൊല്ലങ്കോട്, മുതലമട, വടവന്നൂര്‍, എലവഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെ ലക്ഷത്തിലധികം കുടുംബങ്ങള്‍ ഉപയോഗിക്കുന്ന മീങ്കര ഡാമിലെ ജലനിരപ്പ് 18.5 അടിയാണുള്ളത്. 39.5 അടി സംഭരണശേഷിയുള്ള മീങ്കര ഡാമിലെ നിലവിലെ ജലനിരപ്പ് ചൂട് ഇതേയവസ്ഥയില്‍ തുടര്‍ന്നാല്‍ വീണ്ടും താഴും. കുടിവെള്ള വിതരണം തടസ്സപ്പെടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്്. രണ്ടുഡാമുകളിലും നിലവില്‍ ജലനിരപ്പില്‍ പകുതിയിലധികം ചളിയാണെന്ന് അധികൃതര്‍ പറയുന്നു. എലവഞ്ചേരി, കൊല്ലങ്കോട് പഞ്ചായത്തുകള്‍ പൂര്‍ണമായും കൃഷിക്ക് ആശ്രയിക്കുന്ന ചുള്ളിയാര്‍ഡാമിലും വടവന്നൂര്‍, പല്ലശ്ശന, പുതുനഗരം പഞ്ചായത്തുകളിലും ജലസേചനത്തിന് ആശ്രയിക്കുന്നത് മീങ്കരഡാമിനെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.