ഇ അനുമതിക്ക് പ്രത്യേകസംഘം; പരാതിപ്പെടാന്‍ ടോള്‍ ഫ്രീ നമ്പര്‍

പാലക്കാട്: തെരഞ്ഞെടുപ്പു പരാതികളും (ഇ പരിഹാരം), അനുവാദം ലഭിക്കേണ്ടവയ്ക്കും (ഇ അനുമതി) ഇനി ഓണ്‍ലൈനിലൂടെയാണ് അപേക്ഷിക്കേണ്ടതെന്നും അവക്ക് പ്രത്യേകം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി അറിയിച്ചു. ഇ പരാതികള്‍ രഹസ്യമായി സൂക്ഷിക്കും. ഇലക്ഷന്‍ സംബന്ധമായ എല്ലാ പരാതികള്‍ക്കും സംശയങ്ങള്‍ക്കും ടോള്‍ ഫ്രീ നമ്പര്‍ പ്രവര്‍ത്തനം തുടങ്ങി. നമ്പര്‍: 18004251709. നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഏപ്രില്‍ 22 മുതല്‍ നടക്കുന്നതിന്‍െറ ഭാഗമായി പൊതുയോഗങ്ങള്‍, അനൗണ്‍സ്മെന്‍റ് വാഹനങ്ങള്‍, മൈക്ക്, പ്രകടനം തുടങ്ങി ഹെലികോപ്ടറില്‍ ഇറങ്ങുന്നതുവരെയുള്ള ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലെ അനുമതി ലഭിക്കാന്‍ ഓണ്‍ലൈനായോ, അക്ഷയകേന്ദ്രങ്ങള്‍ മുഖേനയോ തെരഞ്ഞെടുപ്പ് ഏജന്‍റുമാര്‍ക്കോ സ്ഥാനാര്‍ഥിക്കോ അപേക്ഷിക്കാം.തെരഞ്ഞെടുപ്പു ചട്ടലംഘന പരാതികള്‍, അഴിമതികള്‍, വോട്ടേഴ്സ് കാര്‍ഡുമായി ബന്ധപ്പെട്ട പരാതികള്‍ തുടങ്ങിയവ http://www.ceo.kerala.gov.in എന്ന വെബ്സൈറ്റ് വഴി നല്‍കാം. കൂടാതെ palakad.nic.in എന്ന വെബ്സൈറ്റ് തുറന്ന് election2016 ലിങ്കില്‍ പോയാല്‍ ജില്ലയിലെ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച വിവരങ്ങളും ലഭിക്കും. ഇ അനുമതി - ഇ പരിഹാരം എന്നിവയിലൂടെ ലഭിക്കേണ്ട സേവനങ്ങള്‍ക്ക് പരാതിക്കാരന്‍െറ മൊബൈല്‍ ഫോണ്‍ നമ്പര്‍ അനിവാര്യമാണ്. മൊബൈല്‍ ഫോണ്‍ നമ്പര്‍ നല്‍കിയാല്‍ മാത്രമെ സൈറ്റില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ എന്നതിനാല്‍ അക്ഷയകേന്ദ്രം ജീവനക്കാരുടെയോ മറ്റുള്ളവരുടെയോ നമ്പര്‍ നല്‍കരുതെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു. എഴുതിയ പരാതികള്‍, വീഡിയോ, ഫോട്ടോഗ്രാഫ് എന്നിവ അറ്റാച്ച് ചെയ്ത് നല്‍കാനും സൈറ്റുകളില്‍ സംവിധാനമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.