മണല്‍കടത്ത്; ലോറിയും തോണിയും കൂട്ടിയിട്ട മണലും പിടികൂടി

കൂറ്റനാട്: മണല്‍കടത്ത് സംഘത്തില്‍നിന്നും ലോറിയും ഒരു തോണിയും കൂട്ടിയിട്ട ഒരുലോഡ് മണലും റവന്യു സംഘം പിടികൂടി. തിരുവേഗപ്പുറ പൈലിപ്പുറം കടവിന് സമീപത്തുനിന്നാണ് സബ്കലക്ടറുടെ നേതൃത്വത്തിലുള്ള വിജിലന്‍സ്സംഘം പിടികൂടിയത്. മണല്‍ നിര്‍മിതിക്ക് കൈമാറുകയും തോണി തകര്‍ക്കുകയും ചെയ്തു. ഡെപ്യൂട്ടി തഹസില്‍ദാര്‍ ശിവരാമന്‍, വിജയഭാസ്കര്‍, ടി.പി. കിഷോര്‍, പി.ആര്‍. മോഹനന്‍, സെബാസ്റ്റ്യന്‍, പി.വി. മോഹനന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.