ഇന്‍റര്‍നെറ്റിനെ സമൂഹ നന്മക്ക് ഉപയോഗപ്പെടുത്തണം –പീസ് റേഡിയോ കോണ്‍ഫറന്‍സ്

പാലക്കാട്: ഇന്‍റര്‍നെറ്റ് മാധ്യമങ്ങളെ സമൂഹ നന്മക്ക് ഉപയോഗപ്പെടുത്തണമെന്ന് വിസ്ഡം ഗ്ളോബല്‍ ഇസ്ലാമിക് മിഷന്‍െറ ഭാഗമായി സംഘടിപ്പിച്ച പീസ് റേഡിയോ സൈന്‍അപ്പ് കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു. ഐ.എസ്.എം സംസ്ഥാന സെക്രട്ടറി താജുദ്ദീന്‍ സ്വലാഹി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുട്ടി ഒറ്റപ്പാലം അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഹമീദ് ഇരിങ്ങല്‍ത്തൊടി, വി.എം. ബഷീര്‍, കെ. ഷാജി, എം. മൊയ്തീന്‍, എ.എസ്. മൂസ എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു. ഷാഫി പറമ്പില്‍ എം.എല്‍.എ, കെ.കെ. ദിവാകരന്‍, കളത്തില്‍ അബ്ദുല്ല, ടി.കെ. ത്വല്‍ഹത്ത് സ്വലാഹി, ഒ. മുഹമ്മദ് അന്‍വര്‍, പി.യു. സുഹൈല്‍, മുഹമ്മദ് അഷ്കര്‍, വി.പി. ബഷീര്‍, കെ.എ. നൗഫല്‍, അന്‍സാരി കുറിശ്ശാംകുളം, പി. അബ്ദുസ്സലാം, ഫിറോസ് ഖാന്‍ സ്വലാഹി, പി. മുജീബ് സലഫി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.