അഗളി: കാട്ടാനശല്യത്തിനെതിരെ നടപടിയാവശ്യപ്പെട്ട് നാട്ടുകാര്‍ ഷോളയൂരിലെ വനം വകുപ്പ് ഓഫിസ് ഉപരോധിച്ചു. ശനിയാഴ്ച രാത്രി ഷോളയൂരില്‍ കര്‍ഷകന്‍ കാട്ടാനയുടെ അക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഞായറാഴ്ച രാവിലെ പത്തോടെ ഷോളയൂരില്‍നിന്ന് പ്രകടനമായത്തെിയ 150ഓളം വരുന്ന നാട്ടുകാര്‍ വനം വകുപ്പ്് ഓഫിസിന് മുന്നില്‍ കുത്തിയിരുന്ന് ഉപരോധിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ പലവട്ടം ചര്‍ച്ചക്കായി എത്തിയെങ്കിലും ഡി.എഫ്.ഒ നേരിട്ടത്തെണമെന്ന നിലപാടില്‍ സമക്കാര്‍ ഉറച്ചുനിന്നു. വൈകീട്ട് നാലോടെ സ്ഥലത്തത്തെിയ ഡി.എഫ്.ഒ രാജുതോമസുമായി ഷോളയൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് രത്തിന രാമമൂര്‍ത്തി, ജനപ്രതിനിധികളായ എസ്. ഷനോജ്, കെ.വി. അനീഷ് എന്നിവരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി. വനഭൂമിയോട് ചേര്‍ന്ന വീടുകള്‍ക്ക് വൈദ്യുതി വേലികള്‍ നിര്‍മിച്ച് നല്‍കുക, കാട്ടാനകളെ തുരത്താന്‍ വനപാലകര്‍ക്ക് റബര്‍ ബുള്ളറ്റ് നല്‍കുക, കാട്ടാനയുടെ ആക്രമണത്തിനിരയായവര്‍ക്കും കര്‍ഷകര്‍ക്കും നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു. ചാവടിയൂരില്‍ ശനിയാഴ്ച ആക്രമണത്തില്‍ കൊല്ലപ്പെട്ട മരുതാചല കൗണ്ടറുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കുമെന്നും അടിയന്തര ആവശ്യങ്ങള്‍ക്കായി 10,000 രൂപ ശനിയാഴ്ച രാത്രിതന്നെ നല്‍കിയതായും ഡി.എഫ്.ഒ അറിയിച്ചു. ഇതേ തുടര്‍ന്ന് വൈകീട്ട് അഞ്ചോടെ സമരക്കാര്‍ പിരിഞ്ഞുപോവുകയായിരുന്നു. അട്ടപ്പാടിയില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇരുപതിലേറെ ആളുകള്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.