കല്ലടിക്കോട്: മീന്‍വല്ലം വെള്ളച്ചാട്ട പ്രദേശം വിനോദ സഞ്ചാരികളുടെ പറുദീസയാവുന്നു. കരിമ്പ ഗ്രാമപഞ്ചായത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മീന്‍വല്ലം വെള്ളച്ചാട്ട പ്രദേശത്തേക്ക് എളുപ്പം എത്തിപ്പെടാന്‍ സഞ്ചാര വഴികള്‍ ഒരുങ്ങിയതോടെയാണ് വിനോദ സഞ്ചാരികള്‍ ഇവിടേക്ക് നല്ല തോതില്‍ എത്തിതുടങ്ങിയത്. വേനല്‍ കടുത്തതോടെ സര്‍ക്കാര്‍ വനമേഖലയോട് ചേര്‍ന്ന ഭൂരിഭാഗം വെള്ളച്ചാട്ട പ്രദേശങ്ങളിലേക്കും പ്രവേശം താല്‍ക്കാലികമായി നിരോധിച്ചിരിക്കുകയാണ്. വേനല്‍ക്കാലത്തും ഒൗദ്യോഗിക നിയന്ത്രണങ്ങളില്ലാതെ വരാന്‍ സാധിക്കുന്ന ഏക വിനോദ സഞ്ചാര കേന്ദ്രം കൂടിയാണിത് വനം വകുപ്പിന്‍െറ കീഴിലുള്ള വന സംരക്ഷണ സമിതി ഇവിടെ സന്ദര്‍ശിക്കുവാന്‍ വരുന്ന ഓരോരുത്തരില്‍നിന്ന് പ്രവേശ ഫീസിനത്തില്‍ 20 രൂപ ഈടാക്കുന്നുണ്ട്. മീന്‍വല്ലം മിനി ജല വൈദ്യുതി പദ്ധതിയും പ്രവര്‍ത്തിക്കുന്നത് ഈ പ്രദേശത്താണ്. പാലക്കാട്-കോഴിക്കോട് 213 ദേശീയപാത തൂപ്പനാട് നിന്ന് എട്ടര കിലോമീറ്റര്‍ ദൂരം റോഡ് മാര്‍ഗം സഞ്ചരിച്ചാല്‍ മീന്‍വല്ലം വെള്ളച്ചാട്ട പ്രദേശത്തേക്ക് എത്താം. തൂപ്പനാട് പുഴയുടെ ഉത്ഭവ കേന്ദ്രമായ മീന്‍വല്ലം വെള്ളച്ചാട്ടം മനോഹര കാഴ്ചയാണ് വിനോദ സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്. ഇവിടേക്ക് വര്‍ധിച്ച തോതിലുള്ള വിനോദ സഞ്ചാരികളുടെ കുത്തൊഴുക്ക് കൂടുതല്‍ വികസന സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.