ഒറ്റപ്പാലം: നഗരസഭയും അമ്പലപ്പാറ പഞ്ചായത്തും അതിരിടുന്ന ഒറ്റപ്പാലത്തെ കാഞ്ഞിരക്കടവ് പാലം പ്രദേശം മാലിന്യ കൂമ്പാരത്താല്‍ ചീഞ്ഞു നാറുന്നു. നിരവധി വാഹനങ്ങള്‍ സഞ്ചരിക്കുന്ന ഒറ്റപ്പാലം-മണ്ണാര്‍ക്കാട് പാതയോരത്താണ് മാലിന്യം കുന്നുകൂടുന്നത്. പാലത്തിന്‍െറ തെക്കുഭാഗം നഗരസഭയുടെയും വടക്കുഭാഗം അമ്പലപ്പാറ പഞ്ചായത്തിന്‍െറയും അധീനതയിലാണ്. എന്നാല്‍ അമ്പലപ്പാറ പഞ്ചായത്ത് പരിധിയിലാണ് മാലിന്യനിക്ഷേപമെന്നതാണ് വിചിത്രം. നഗരസഭക്കു മാലിന്യ സംഭരണത്തിനും ഖരമാലിന്യ സംസ്കരണത്തിനും സംവിധാനങ്ങളുണ്ട്. എന്നാല്‍ അമ്പലപ്പാറ പഞ്ചായത്ത് അതിരിടുന്ന പ്രദേശത്താണ് മാലിന്യം കുന്നുകൂടുന്നതെന്നതിനാല്‍ അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ല. അമ്പലപ്പാറ പഞ്ചായത്തിനാകട്ടെ ഇത്തരം സംവിധാനങ്ങള്‍ നിലവിലുമില്ല. നഗരസഭാ പ്രദേശത്തു നിന്നു പോലും മാലിന്യങ്ങള്‍ പ്ളാസ്റ്റിക് കവറുകളിലാക്കി വാഹനങ്ങളില്‍ ഇവിടെ കൊണ്ടുവന്നു നിക്ഷേപിക്കുന്ന ശീലം വര്‍ധിച്ചു വരുന്നതായി പ്രദേശവാസികള്‍ പറയുന്നു. മാലിന്യം ഉപേക്ഷിക്കാനത്തെുന്നവരെ തടയാനായില്ളെങ്കില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്‍പ്പെടെയുള്ള ദുരന്തങ്ങള്‍ക്ക് പ്രദേശം വേദിയാകുമെന്നും നാട്ടുകാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.