പറളി: യാത്രാ മാര്‍ഗത്തിന് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് പറളി വട്ടപ്പള്ളം കോളനിക്കാര്‍ വോട്ട് ബഹിഷ്കരണവുമായി രംഗത്ത്. ഓരോ തെരഞ്ഞെടുപ്പിലും ഓരോ മുന്നണിക്കാരും കോളനിക്കാരെ പറഞ്ഞു പറ്റിക്കുകയായിരുന്നുവെന്നുകാണിച്ച് പറളി ചന്തപ്പുരയില്‍ സംസ്ഥാന പാതയോരത്ത് കൂറ്റന്‍ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. 500 കുടുംബങ്ങള്‍ താമസിക്കുന്ന വട്ടപ്പള്ളം കോളനിയിലേക്കുള്ള ഏകവഴി റെയില്‍പാളം മുറിച്ചു കടന്നിട്ടു വേണം. ഇതുകാരണം ഒരു വാഹനത്തിനും ഇവിടെ എത്താന്‍ പറ്റില്ല. രോഗം വന്നാല്‍ വാഹനമത്തെുന്ന റെയിലിന്‍െറ ഇപ്പുറത്തേക്ക് ചുമന്നുകൊണ്ടുപോകണം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് വട്ടപ്പള്ളത്തേക്ക് റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് അനുമതി ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ പണി തുടങ്ങുമെന്നും പ്രചരിപ്പിച്ചിരുന്നുവത്രെ. എന്നാല്‍, തെരഞ്ഞെടുപ്പുകള്‍ പലതും കഴിഞ്ഞെങ്കിലും വട്ടപ്പള്ളത്തേക്കുള്ള യാത്രാവഴിയുടെ കാര്യം എല്ലാവരും മറക്കുകയാണ്. ഇതില്‍ പ്രതിഷേധിച്ചാണ് ഇത്തവണ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.