പടക്കം വാങ്ങാന്‍ ഇത്തവണ ആളുകള്‍ കുറഞ്ഞത് കച്ചവടക്കാരെ ആശങ്കയിലാക്കി. കൊല്ലം പരവൂര്‍ വെടിക്കെട്ട് അപകടത്തെ തുടര്‍ന്ന്, പടക്ക വില്‍പ്പനക്കാര്‍ക്കെതിരെ പൊലീസ് പരിശോധന കര്‍ശനമാക്കിയതോടെ വിപണിയില്‍ വില്‍പ്പന പകുതിയിലധികം കുറഞ്ഞു. സാധാരണ വിഷുവിന്‍െറ മൂന്ന് ദിവസം മുമ്പുതന്നെ പടക്ക വിപണി സജീവമാകാറുണ്ടെന്ന് കച്ചവടക്കാര്‍ പറയുന്നു. വിഷുതലേന്നുപോലും പടക്കങ്ങള്‍ വാങ്ങാന്‍ വളരെ കുറച്ച് ഉപഭോക്താക്കളാണ് എത്തിയത്. മുന്‍കാലങ്ങളില്‍ വഴിയോരങ്ങളില്‍ ചെറുപടക്ക വില്‍പ്പന കേന്ദ്രങ്ങളും സജീവമായി പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, ഇത്തവണ പൊലീസ് പരിശോധന ഭയന്ന് ഇത്തരം വില്‍പ്പയും കുറവായിരുന്നു. തമിഴ്നാട്ടില്‍നിന്നും അതിര്‍ത്തിയിലെ ചെക്പോസ്റ്റിലത്തെിയ ശിവകാശി പടക്കങ്ങള്‍ ഇത്തവണ കേരളത്തിലേക്ക് കടക്കാതെ തന്നെ തിരിച്ചുപോവുകയുമുണ്ടായി. വാളയാറിലത്തെിയ ആറ് പടക്കം കയറ്റിയ ലോറികള്‍ ശിവകാശിയിലേക്ക് തിരിച്ചുപോയി. അമിത നികുതി ചുമത്തിയതും കൊല്ലം വെടിക്കെട്ട് അപകടവുമാണ് തമിഴ്നാട് പടക്കങ്ങള്‍ക്ക് കേരളത്തിലേക്ക് എത്തിക്കാന്‍ പ്രയാസമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.