കണിവെള്ളരി കര്‍ഷകര്‍ക്ക് വിലയിടിവിന്‍െറ ഇരുട്ടടി

ഒറ്റപ്പാലം: വിഷു വിപണി ലക്ഷ്യമിട്ട കണിവെള്ളരി കര്‍ഷകര്‍ക്ക് വിലയിടിവിന്‍െറ ഇരുട്ടടി. പ്രതീക്ഷകളപ്പാടെ തകിടം മറിച്ച് വിഷുത്തലേന്ന് ഉല്‍പന്നം വിറ്റഴിക്കാനാവാതെ കര്‍ഷകര്‍ കഷ്ടത്തിലായി. മൊത്ത വ്യാപാര കേന്ദ്രങ്ങളില്‍ കണിവെള്ളരി കെട്ടിക്കിടക്കുന്നതു കാരണം മാര്‍ക്കറ്റിലത്തെിച്ച ഉല്‍പന്നം മടക്കികൊണ്ടുവരേണ്ടി വന്ന കര്‍ഷകര്‍ ഏറെയാണ്. വണ്ടിക്കൂലി നഷ്ടപ്പെട്ടവര്‍ കവലകളില്‍ നേരിട്ടു വില്‍പ്പന നടത്താന്‍ നടന്ന ശ്രമങ്ങളും വിജയിച്ചില്ല. രണ്ടും രണ്ടരയും കിലോ തൂക്കം വരുന്ന വെള്ളരി ഒരെണ്ണം പത്ത് രൂപക്ക് വിറ്റു തുടങ്ങിയപ്പോള്‍ തൊട്ടപ്പുറത്ത് രണ്ടെണ്ണം പത്ത് രൂപക്ക് വില്‍പ്പന നടന്നത് കച്ചവടത്തെ താളം തെറ്റിച്ചു. കഴിഞ്ഞ വര്‍ഷം ശരാശരി 30 രൂപ ലഭിച്ചിരുന്നതായി കര്‍ഷകര്‍ പറയുന്നു. തമിഴ്നാട്ടില്‍നിന്ന് വന്‍തോതില്‍ വെള്ളരി ഇറക്കുമതി ചെയ്തതാണ് നാടന്‍ കര്‍ഷകരെ തളര്‍ത്തിയത്. വിഷു കഴിഞ്ഞാല്‍ സാധാരണ പച്ചക്കറിക്കൊപ്പം ഡിമാന്‍ഡില്ലാത്ത വെള്ളരി എങ്ങനെയെങ്കിലും കൈയൊഴിയാനുള്ള തിരക്കിലാണ് വിഷുത്തലേന്ന് രാത്രിയിലും കര്‍ഷകര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.