പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് സുതാര്യവും കാര്യക്ഷമവുമാക്കാന്‍ ജില്ലാ ഭരണകൂടവും നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്‍ററും ചേര്‍ന്ന് വെബ്സൈറ്റ് തയാറാക്കി. വെബ്സൈറ്റിന്‍െറ ഉദ്ഘാടനം ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി നിര്‍വഹിച്ചു. palakkad.nic.in എന്ന വെബ്സൈറ്റ് തുറന്ന് election 2016 എന്ന ലിങ്കില്‍ പോയാല്‍ ജില്ലയിലെ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭിക്കും. ജില്ലയിലെ നിയോജക മണ്ഡലങ്ങള്‍, ബൂത്ത്, വോട്ടര്‍മാരുടെ വിവരങ്ങള്‍, ഇ-പരിഹാരം, ഇ-വാഹനം, ഇ-അനുമതി തുടങ്ങിയവയും ആര്‍.ഒ, എ.ആര്‍.ഒ, സെക്ടറല്‍ ഓഫിസര്‍മാര്‍, പോളിങ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ പേരും ഫോണ്‍ നമ്പര്‍ സഹിതം വെബ് സൈറ്റില്‍ ലഭിക്കും. തെരഞ്ഞെടുപ്പിനെ സംബന്ധിച്ച വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാനും വെബ്സൈറ്റില്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.