വിഷു ചന്തകളില്ല; വിപണിയില്‍ പൊള്ളുന്ന വിലക്കയറ്റം

പാലക്കാട്: വിഷു ചന്തകള്‍ ആരംഭിക്കേണ്ടതില്ളെന്ന കണ്‍സ്യൂമര്‍ ഫെഡ് തീരുമാനം പൊതുമാര്‍ക്കറ്റില്‍ വിലക്കയറ്റത്തിനിടയാക്കുന്നു. സാധാരണ ഉത്സവ സീസണുകളിലുണ്ടാവുന്ന വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ചന്തകള്‍ തുടങ്ങാറുണ്ടായിരുന്നു. സപൈ്ളകോ സബ്സിഡി സാധനങ്ങള്‍ ഇതുവരെ എത്തിക്കാന്‍ തയാറായിട്ടില്ളെന്നാണ് അറിയുന്നത്. കണ്‍സ്യൂമര്‍ ഫെഡ് സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍ സാധനങ്ങള്‍ എത്തിച്ച കച്ചവടക്കാര്‍ക്ക് കുടിശ്ശിക തുക നല്‍കിയിട്ടില്ല. അതിനാല്‍ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ കച്ചവടക്കാര്‍ തയാറായിട്ടില്ല. 30 ശതമാനം സബ്സിഡി നിരക്കില്‍ അരി ഉള്‍പ്പെടെ 17 ഇനങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍, ഇതുവരെ ആവശ്യത്തിന് സാധനങ്ങള്‍ കണ്‍സ്യൂമര്‍ ഫെഡ് മാര്‍ക്കറ്റുകളില്‍ എത്തിയിട്ടില്ല. അരി, പഞ്ചസാര, പരിപ്പ്, ഉഴുന്ന്, കടല, ചെറുപയര്‍, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിവയാണ് സബ്സിഡി നിരക്കില്‍ നല്‍കി വരുന്നത്. പലവ്യഞ്ജനങ്ങള്‍ ആവശ്യമായ സമയത്ത് എത്തിക്കാത്തത് സ്വകാര്യ കച്ചവടക്കാരെ സഹായിക്കാനാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. സപൈ്ളകോ മാവേലി സ്റ്റോറുകളില്‍ സബ്സിഡി മുളക് കിലോക്ക് 75 രൂപയാണ് വില. പൊതുവിപണിയില്‍ ഇത് 140 രൂപയാണ്. പരിപ്പിന് പൊതുമാര്‍ക്കറ്റില്‍ 130 രൂപ വിലയുള്ളപ്പോള്‍ 65 രൂപയാണ് മാവേലി സ്റ്റോര്‍ വില. പച്ചക്കറികള്‍ക്കും തീവിലയാണ്. കഴിഞ്ഞ ദിവസത്തേക്കാള്‍ കിലോക്ക് പത്ത് മുതല്‍ 30 രൂപ വരെ ഉയര്‍ന്നിട്ടുണ്ട്. കണി വെള്ളരിക്ക് കിലോ 20 രൂപ വിലയുണ്ട്. ഇതാണ് കുറഞ്ഞ നിരക്ക്. ആവശ്യത്തിന് പച്ചക്കറികള്‍ എത്താത്തതാണ് വില കുത്തനെ വര്‍ധിക്കാന്‍ കാരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.