കല്ലടിക്കോട്: കരിമലയില്‍ കാട്ടാന ഇറങ്ങി മലയോര മേഖലയില്‍ വ്യാപക കൃഷി നാശം. കല്ലടിക്കോട് മലമ്പ്രദേശ മേഖലയായ കരിമലയിലും പരിസര പ്രദേശങ്ങളിലുമാണ് തിങ്കളാഴ്ച അര്‍ധരാത്രി കാടിറങ്ങി വന്ന കാട്ടാനകള്‍ അര ഡസനിലധികം കര്‍ഷകരുടെ കാര്‍ഷിക വിളകള്‍ നശിപ്പിച്ചത്. മൂപ്പത്തെിയ വാഴ, കായ്ഫലമുള്ള തെങ്ങ്, കമുക് എന്നിവ നശിപ്പിക്കപ്പെട്ടതില്‍ ഉള്‍പ്പെടും. ഒരാഴ്ചക്കാലമായി രാത്രിയായാല്‍ ഈ മലയോര മേഖലയില്‍ ഒറ്റക്കും കൂട്ടായുമത്തെുന്ന കാട്ടാനകള്‍ കാടിറങ്ങി വന്ന് ജനവാസ മേഖലക്കടുത്ത് തോട്ടങ്ങളിലത്തെി കൃഷി നശിപ്പിക്കുന്നത് തുടരുകയാണ്. വന്യമൃഗ ശല്യം തടയുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമിതി മണ്ണാര്‍ക്കാട് ഡി.എഫ്.ഒ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് സൗരോര്‍ജ വേലി ഇല്ലാത്ത സ്ഥലങ്ങളില്‍ അത് നിര്‍മിക്കുകയും ചെയ്തു. മുമ്പ് പ്രതിരോധ വേലി നിര്‍മിച്ച സ്ഥലങ്ങളിലെ വേലി പലയിടങ്ങളിലും പ്രവര്‍ത്തനക്ഷമമല്ലാതായി. ഇത്തരം വേലികള്‍ തകര്‍ത്താണ് വേനല്‍ രൂക്ഷമായതോടെ തീറ്റയും കുടിനീരും തേടി ആനകള്‍ കാടിറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.