മുളയന്‍കാവ് ഇടപ്പൂരം ആഘോഷിച്ചു

പട്ടാമ്പി: രണ്ട് കാളവേലകളും പൂരവും നടക്കുന്ന വള്ളുവനാട്ടിലെ ഏക ക്ഷേത്രമായ മുളയന്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ ഇടപ്പൂരം ആഘോഷിച്ചു. പത്തുതറ ദേശക്കാര്‍ ഊഴമിട്ട് നടത്തുന്നതാണ് ചെറിയ കാളവേലയും പൂരവും. ഇത്തവണ പുറമത്ര ദേശക്കാരാണ് നേതൃത്വം നല്‍കിയത്. പഞ്ചവാദ്യത്തിന്‍െറ അകമ്പടിയോടെ തേരെഴുന്നള്ളിപ്പ് വര്‍ണാഭമായി. വിവിധ ദേശങ്ങളില്‍ നിന്നുള്ള തേരുകള്‍ ക്ഷേത്രത്തില്‍ പ്രദക്ഷിണം നടത്തി. വൈകുന്നേരം വെളിച്ചപ്പാടുമാരുടെ നൃത്തവും അരിയേറും നടന്നു. രാവിലെ പൂരം കൊട്ടി അറിയിക്കലോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഉച്ചക്ക് തായമ്പക, കേളി, കൊമ്പ്പറ്റ്, കുഴല്‍പറ്റ് എന്നിവയുമുണ്ടായി. മേയ് ഒമ്പത്,10 തീയതികളില്‍ വലിയ കാളവേലയും പൂരാഘോഷവും കൊണ്ടാടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.