വടക്കഞ്ചേരി: കൊല്ലത്തുണ്ടായ വെടിക്കെട്ട് ദുരന്തത്തിന്‍െറ പശ്ചാത്തലത്തില്‍ റവന്യൂ പൊലീസ് അധികാരികള്‍ അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. കൊല്ലത്തെ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ വരുംദിവസങ്ങളില്‍ നടക്കാനിരിക്കുന്ന വിവിധ ക്ഷേത്രങ്ങളിലെ വെടിക്കെട്ട് ഒഴിവാക്കാന്‍ അഡീഷനല്‍ തഹസില്‍ദാര്‍ വി. വിശാലാക്ഷി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചു. ഞായറാഴ്ച വടക്കഞ്ചേരി വേലയോടനുബന്ധിച്ച് നടക്കാനിരുന്ന വെടിക്കെട്ട് മാറ്റിവെച്ചു. വടക്കഞ്ചേരി വില്ളേജ് ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ ആലത്തൂര്‍ ഡിവൈ.എസ്.പി സി.കെ. രാമചന്ദ്രന്‍, സി.ഐ കെ. ഉല്ലാസ്, എസ്.ഐ ബി. ഷാജിമോന്‍, അഡീഷനല്‍ എസ്.ഐ സേതുമാധവന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ മണികണ്ഠന്‍, വില്ളേജ് ഓഫിസര്‍ അനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.