പാലക്കാട്: അട്ടപ്പാടിയിലെ വോട്ടര്‍മാരെ പോളിങ് ബൂത്തുകളിലത്തെിക്കാന്‍ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്ന് തെരഞ്ഞടുപ്പ് നിരീക്ഷക പ്രഗ്യ പലിവാള്‍ ഗൗര്‍ നിര്‍ദേശിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പോളിങ് ശതമാനം കുറഞ്ഞ അഗളി ചിണ്ടക്കി ജി.ടി.ഡബ്ള്യു.എല്‍.പി സ്കൂളിലെ സൗകര്യങ്ങള്‍ വിലയിരുത്താന്‍ ബൂത്ത് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്ന അവര്‍. 132ാം നമ്പര്‍ ബൂത്തില്‍ കഴിഞ്ഞ തവണ 59.7 ശതമാനം മാത്രമായിരുന്നു പോളിങ്. ചിണ്ടക്കിയിലെ ഊരുനിവാസികളില്‍ പലര്‍ക്കും നാലു കിലോമീറ്ററോളം വനത്തിലൂടെ സഞ്ചരിച്ചുവേണം ബൂത്തിലത്തൊന്‍. ജോലിക്ക് പോകുന്നവര്‍ അതുപേക്ഷിച്ച് വേണം വോട്ടുചെയ്യാന്‍ എത്തേണ്ടത്. പ്രദേശത്ത് വാഹനഗതാഗതം കുറവാണെന്നും അതുകൊണ്ടാവാം പോളിങ് കുറഞ്ഞതെന്നും ജീവനക്കാര്‍ അറിയിച്ചു. വോട്ടെടുപ്പിന്‍െറ പ്രാധാന്യം അവരിലത്തെിക്കാന്‍ ഊരുകള്‍ സന്ദര്‍ശിച്ച് ബോധവത്കരണം സാധ്യമാക്കണമെന്ന് നിരീക്ഷക അറിയിച്ചു. പുതൂര്‍ ഗവ. ട്രൈബല്‍ ഹൈസ്കൂളിലെ തെരഞ്ഞെടുപ്പ് ബൂത്ത് നിരീക്ഷക സന്ദര്‍ശിച്ചു. മണ്ണാര്‍ക്കാട് നിയോജക മണ്ഡലങ്ങളിലെ ബൂത്ത് ലെവല്‍ ഓഫിസര്‍മാരുടെ യോഗത്തിലും പങ്കെടുത്തശേഷമാണ് പ്രഗ്യ പലിവാള്‍ ഗൗര്‍ മടങ്ങിയത്. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ പി.വി. ഗോപാലകൃഷ്ണന്‍, ഡി.എഫ്.ഒ കെ. രാജു തോമസ്, പി.എ. ഷാനാവാസ് ഖാന്‍ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.