മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്ടെ വികസനം വെറും പ്രചാരണമാണെന്നും അടിസ്ഥാന വര്‍ഗം തഴയപ്പെട്ടുവെന്നും ഇടതുമുന്നണി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം സ്ഥാനാര്‍ഥി കെ.പി. സുരേഷ് രാജ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. പ്രധാന റോഡിന്‍െറ വശങ്ങളും മാസ് ലൈറ്റ് സ്ഥാപിക്കലുമല്ല വികസനമെന്നും മണ്ണാര്‍ക്കാട്ടെ കാര്‍ഷിക, കുടിയേറ്റ, മലയോര മേഖലയും ആദിവാസി സമൂഹവും വികസനത്തില്‍ പിന്തള്ളപ്പെട്ടുവെന്നും വികസന പ്രചാരണങ്ങള്‍ക്കപ്പുറം പട്ടിണി മരണങ്ങളും തൊഴിലില്ലായ്മയും വര്‍ധിച്ചുവെന്നും ഭൂമിയില്ലാത്തവന്‍െറ വേദന അവഗണിക്കപ്പെട്ടുവെന്നും സുരേഷ് രാജ് അഭിപ്രായപ്പെട്ടു. ഇടതുമുന്നണി വിജയിച്ചാല്‍ മണ്ഡലത്തിലെ അടിസ്ഥാന വികസന പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും കാര്‍ഷിക മേഖലയെ പുനരുജ്ജീവിപ്പിക്കുമെന്നും വിദ്യാഭ്യാസ മേഖലയില്‍ ഗുണപരമായ പുരോഗതി കൊണ്ടുവരുമെന്നും ഇദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഇടതുമുന്നണി നേതാക്കളായ എം. ഉണ്ണീന്‍, പി. പ്രഭാകരന്‍, പി. ശിവദാസന്‍ എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.