പത്തിരിപ്പാല: തേനൂര്‍ കോങ്ങാട് പൊതുമരാമത്ത് റോഡിന് സമീപത്തെ വനമേഖലകളില്‍ മാലിന്യം തള്ളുന്നു. മങ്കര, കോങ്ങാട് പഞ്ചായത്തുകളുടെ അതിര്‍ത്തിപ്രദേശങ്ങളിലാണ് ഒരു കിലോമീറ്റര്‍ ദൂരത്ത് വ്യാപകമായി മാലിന്യം കുമിഞ്ഞ് കൂടിയിരിക്കുന്നത്. മാലിന്യം തള്ളരുതെന്ന വനംവകുപ്പിന്‍െറ മുന്നറിയിപ്പ് ബോര്‍ഡിന്‍െറ താഴെയാണ് കോഴി മാലിന്യം അടക്കം ചാക്കുകെട്ടുകളിലാക്കി ഉപേക്ഷിച്ചിട്ടുള്ളത്. രാത്രികാലങ്ങളിലാണ് വാഹനങ്ങളില്‍ മാലിന്യം എത്തിച്ച് തള്ളുന്നത്. ജനവാസം കുറഞ്ഞ മേഖലയായതിനാലാണ് ഇവിടെ മാലിന്യം തള്ളുന്നത്. നാല് സ്വകാര്യ ബസുകളും മറ്റു വാഹനങ്ങളും ഈ വഴി സര്‍വിസ് നടത്തുന്നുണ്ട്. ദുര്‍ഗന്ധം മൂലം മൂക്ക് പൊത്തേണ്ട അവസ്ഥയാണെന്ന് വാഹനയാത്രക്കാര്‍ പരാതിപ്പെടുന്നു. കോഴി മാലിന്യം, ചപ്പുചവറുകള്‍, പ്ളാസ്റ്റിക് കവറുകള്‍, പച്ചക്കറി അവശിഷ്ടങ്ങള്‍ എന്നിവയാണ് ഇവിടെ ഉപേക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.