ആലത്തൂര്‍: മൂന്ന് പതിറ്റാണ്ട് മുമ്പ് കേന്ദ്ര സര്‍ക്കാര്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആലത്തൂരില്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ ഉണക്കാനായി സ്ഥാപിച്ച സോളാര്‍ ഉണക്കുകേന്ദ്രം വെറുതെകിടന്ന് നശിക്കുന്നു. ദേശീയപാതയുടെ വശത്തായി ആലത്തൂര്‍ സ്വാതി നഗറില്‍ വെയര്‍ഹൗസ് അങ്കണത്തില്‍ സ്ഥാപിച്ച ഡ്രയറാണ് ആര്‍ക്കും വേണ്ടാതെ കാഴ്ച വസ്തുവായിമാറിയത്. 1985ല്‍ 13 ലക്ഷം രൂപ മുടക്കിയാണ് സോളാര്‍ ഡ്രയര്‍ സ്ഥാപിച്ചത്. 1986 ഫെബ്രുവരി രണ്ടിന് അന്നത്തെ കേന്ദ്രമന്ത്രി എന്‍.ഡി. തിവാരിയാണ് ഡ്രയര്‍ ഉദ്ഘാടനം ചെയ്തത്. വേനലില്‍ ധാന്യമുണക്കാന്‍ ഉണക്കുകേന്ദ്രത്തിന്‍െറ ആവശ്യമുണ്ടായിരുന്നില്ല. മഴക്കാലത്ത് സൗരോര്‍ജത്തിന്‍െറ ലഭ്യത കുറവായതിനാല്‍ കേന്ദ്രം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതെയും വന്നു. ഇതോടെയാണ് 30 വര്‍ഷം മുമ്പ് ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ഉണക്കുകേന്ദ്രം ഉപയോഗപ്രദമല്ലാതെ വന്നത്. ഏഷ്യയിലെ വലിയ സോളാര്‍ ഡ്രയറുകളില്‍ ഒന്നാണ് കേന്ദ്ര വ്യവസായ വികസന കോര്‍പറേഷന്‍ ആലത്തൂരില്‍ സ്ഥാപിച്ചത്. നെല്ലും മലഞ്ചരക്ക് ഉല്‍പ്പന്നങ്ങളും വെയിലത്തിട്ട് ഉണക്കുന്നതിന്‍െറ പകുതി സമയംകൊണ്ട് ഡ്രയറിലൂടെ ഉണക്കിയെടുക്കാം. ഒരേസമയം രണ്ടായിരത്തോളം നാളികേരം ഉണക്കാം. ധാന്യങ്ങള്‍ ഒന്നിച്ചുണക്കുകയാണെങ്കില്‍ കുറഞ്ഞ ചെലവ് മാത്രമേ വരൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.