ആറ്റില വെള്ളച്ചാട്ടം: പ്രതീക്ഷകള്‍ ഇനിയും സഫലമായില്ല

കല്ലടിക്കോട്: കരിമലയിലെ ആറ്റില വെള്ളച്ചാട്ടം ഇപ്പോഴും അവഗണനയില്‍ തന്നെ. കരിമ്പ ഗ്രാമപഞ്ചായത്തിലെ കല്ലടിക്കോട് മലയോട് ചേര്‍ന്ന കരിമല വെള്ളച്ചാട്ട സ്ഥലത്ത് മിനി ജല വൈദ്യുതി പദ്ധതിയോ വിനോദ സഞ്ചാര വികസനമോ ഇനിയും സാധ്യമായിട്ടില്ല. മീന്‍വല്ലം മിനി ജല വൈദ്യുതി പദ്ധതി പ്രവര്‍ത്തനമാരംഭിച്ച ശേഷം ആറ്റില വെള്ളച്ചാട്ടത്തെ ഉപയുക്തമാക്കുമെന്ന പ്രതീക്ഷയും സഫലമായില്ല. കാഞ്ഞിരപ്പുഴ അണക്കെട്ടിലേക്ക് ഒഴുകിയത്തെുന്ന മുണ്ടനാട് പുഴയുടെ ആടുപാറയില്‍ നിന്നാണ് ജല പാതയുടെ തുടക്കം. മുത്തിക്കുളത്ത് നിന്ന് തുടങ്ങുന്ന കരിമലയാര്‍, ആടുപാറ, വാഴക്കുന്ന് മലമ്പ്രദേശങ്ങളില്‍നിന്ന് ഒഴുകി വരുന്ന പുഴയും സംഗമിക്കുന്നത് ആറ്റില വെള്ളച്ചാട്ടത്തിലാണ്. നൂറടി താഴ്ചയിലേക്ക് വെള്ളം പതിക്കുന്ന കാഴ്ച മനോഹരമാണ്. കല്ലടിക്കോട് 213 ദേശീയപാതയില്‍നിന്ന് മൂന്നേക്കര്‍ വഴി 13 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചു വേണം ആറ്റില വെള്ളച്ചാട്ടത്തിലത്തൊന്‍. സഞ്ചാര യോഗ്യമായ റോഡ് ഈ സ്ഥലത്തിലേക്കില്ല. 867 മീറ്റര്‍ ഉയരത്തില്‍ തടയണ നിര്‍മിച്ച് പദ്ധതി പ്രവര്‍ത്തനമാരംഭിക്കുവാനായിരുന്നു രൂപരേഖ. ആറ്റില വെള്ളച്ചാട്ടത്തിന് മുകളിലുള്ള ചെക് ഡാമില്‍നിന്ന് 800 മീറ്റര്‍ താഴേക്ക് പെന്‍സ്റ്റോക്ക് പൈപ്പ് സ്ഥാപിച്ച് പവര്‍ ഹൗസില്‍ വെള്ളമത്തെിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുവാനായിരുന്നു പദ്ധതി വിഭാവന ചെയ്തിരുന്നത്. 12 മെഗാ വാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുവാന്‍ പദ്ധതി ലക്ഷ്യമിട്ടിരുന്നു. ഹൃദ്രോഗ നിര്‍ണയ ക്യാമ്പ് പാലക്കാട്: മെഡിട്രിന വെല്‍കെയര്‍ ഹാര്‍ട്ട് സെന്‍ററിന്‍െറയും മണ്ണാര്‍ക്കാട് നഴ്സിങ് ഹോമിന്‍െറയും സംയുക്താഭിമുഖ്യത്തില്‍ ഏപ്രില്‍ ഒമ്പതിന് മണ്ണാര്‍ക്കാട് നഴ്സിങ് ഹോമില്‍ സൗജന്യ ഹൃദ്രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പില്‍ മെഡിട്രിന വെല്‍കെയര്‍ ഹാര്‍ട്ട് സെന്‍ററിലെ ഇന്‍റര്‍നാഷനല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. അനൂപ് ഗോപിനാഥിന്‍െറ നേതൃത്വത്തില്‍ രോഗികളെ ഡോക്ടര്‍മാരുടെ വിദഗ്ധസംഘം പരിശോധിക്കും. ഫോണ്‍: 9946723456.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.