പാലക്കാട്: ജില്ലാ ആശുപത്രിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടത്തെിയ ഒമ്പതു മാസം പ്രായമായ ആണ്‍കുഞ്ഞിനെ ജില്ലാ ശിശുക്ഷേമ സമിതി നിര്‍ദേശപ്രകാരം മലമ്പുഴ ആനന്ദഭവന്‍ ശിശു ദത്തെടുക്കല്‍ കേന്ദ്രത്തിലേക്ക് മാറ്റി. പാലക്കാട് മാതൃ-ശിശു ആശുപത്രിയില്‍ കുട്ടിയുടെ ക്ളിനിക്കല്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി. പൂര്‍ണമായും ആരോഗ്യവാനാണെന്ന് ഉറപ്പാക്കിയശേഷമാണ് ദത്തെടുക്കല്‍ കേന്ദ്രത്തിലേക്ക് മാറ്റിയത്. കുഞ്ഞിന് 6.2 കിലോ തൂക്കമുണ്ട്. ജില്ലാ ശിശുക്ഷേമ സമിതിയംഗം വി.പി. കുര്യാക്കോസിന്‍െറ നേതൃത്വത്തില്‍ സിറ്റിങ് നടത്തിയാണ് കുട്ടിയെ ദത്തെടുക്കല്‍ കേന്ദ്രത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. കെ. ശാന്തകുമാരി, വൈസ് പ്രസിഡന്‍റ് ടി.കെ. നാരായണദാസ്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ബിനുമോള്‍, ജില്ലാ ശിശു സംരക്ഷണ ഓഫിസര്‍ റഷീദ് എന്നിവര്‍ കുട്ടിയെ സന്ദര്‍ശിച്ചു. ചട്ടപ്രകാരം കുട്ടിയെ മാതാപിതാക്കള്‍ക്ക് തിരിച്ചുകൊണ്ടുപോകാന്‍ 60 ദിവസംവരെ കാത്തിരിക്കും. ഇതിനുശേഷം മാത്രമേ ദത്തെടുക്കല്‍ നടപടികളിലേക്ക് കടക്കുകയുള്ളൂവെന്ന് ജില്ലാ ശിശുക്ഷേമ സമിതിയംഗം വി.പി. കുര്യാക്കോസ് അറിയിച്ചു. സംഭവത്തില്‍ ടൗണ്‍ സൗത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മഹിള മന്ദിരത്തിലുള്ള സ്ത്രീയെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.